തിരുവനന്തപുരം: വി ഡി സതീശനും ചില എംഎൽഎമാരും തമ്മിൽ കടുത്ത വാക്കുതർക്കം.പാർട്ടി നേതൃത്വം യോഗങ്ങൾ വിളിക്കുന്നില്ലെന്നും ചർച്ചകൾ നടത്താതെ അവ പെട്ടെന്ന് അവസാനിപ്പിച്ചെന്നും ആരോപിച്ച് പാർട്ടിക്കുള്ളിൽ അതൃപ്തി ഉയർന്ന സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധം ഉണ്ടായത് .തിങ്കളാഴ്ച നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് വാദപ്രതിവാദങ്ങള്‍ കടുത്തതോടെ മതി നിര്‍ത്ത് ഇനിയും സംസാരിക്കരുതെന്ന് പറഞ്ഞ് സതീശന്‍ ശബ്ദമുയർത്തിയത്. ഒരു ചെറിയ പ്രസംഗത്തിനുശേഷം, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പെട്ടെന്ന് യോഗം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഒരു ബിജെപി നേതാവിന്റെ ടെലിവിഷൻ ഭീഷണിയെത്തുടർന്ന് പോലീസ് നടപടിയെടുക്കാത്തതിൽ താനും സതീശനും പ്രതിഷേധത്തിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചില എംഎൽഎമാർ ഇതിനെ എതിർത്തു. യോഗം പെട്ടെന്ന് നിർത്തിവയ്ക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ അവർ ചോദ്യം ചെയ്തു,” ഒരു മുതിർന്ന എംഎൽഎ പറഞ്ഞു. നിയമസഭാ കക്ഷി യോഗങ്ങൾ പതിവായി വിളിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്ന വിമർശനമുണ്ടായിരുന്നു. സതീശൻ നിയമസഭാ കക്ഷി യോഗങ്ങൾ വിളിക്കുന്ന രീതിക്കെതിരെയും വിമർശനം ഉയർന്നതായി വൃത്തങ്ങൾ പറഞ്ഞു എന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു .
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയും നേതൃത്വത്തിന്റെ കെടുകാര്യസ്ഥത ചോദ്യം ചെയ്തും കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ കൊടുങ്കാറ്റഴിച്ചുവിട്ട് എംഎല്‍എമാര്‍. യോഗം അപ്രതീക്ഷിതമായി അവസാനിപ്പിച്ചതിനെതിരെയായിരുന്നു എംഎല്‍എമാരുടെ പ്രതിഷേധം. വി ഡി സതീശന്റെ നിലപാട് ‘അഹങ്കാരം’ നിറഞ്ഞതാണെന്നും എംഎല്‍എമാര്‍ തുറന്നടിച്ചു. തിങ്കളാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ അഞ്ച് മിനിറ്റിനകം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗം പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് തിരികൊളുത്തിയത്. രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ ഭീഷണിക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ തങ്ങള്‍ക്കും സതീശനും പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സണ്ണി ജോസഫിന്റെ നീക്കം. എന്നാല്‍, യോഗം പെട്ടെന്ന് അവസാനിപ്പിച്ചതിനെ എംഎല്‍എമാര്‍ ശക്തമായി ചോദ്യം ചെയ്തു.
പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ വിളിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. വിഡി സതീശനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നീരസം പുകയുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ ചില എംഎല്‍എമാരും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്‍ എസ് എസും കോണ്‍ഗ്രസും തമ്മിലെ ഭിന്നത രൂക്ഷമാണ്. ഇതിനിടെയാണ് പുതിയ വിവാദം. പതിവായി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുന്നതില്‍ നേതൃത്വം തികഞ്ഞ പരാജയമാണെന്നു എംഎല്‍എമാര്‍ വിമര്‍ശനമുന്നയിച്ചു. വിഡി സതീശന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുന്ന രീതിയേയും എംഎല്‍എമാര്‍ വിമര്‍ശനവിധേയമാക്കി. സതീശനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാണെന്ന വാദം ഉയര്‍ത്തുന്നതാണ് ഈ ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത.
പാര്‍ലമെന്ററി പാര്‍ട്ടി യോഗം തുടങ്ങിയതിനു പിന്നാലെ തന്നെ എംഎല്‍എമാര്‍ പ്രതിഷേധ സ്വരമുയര്‍ത്തി. ചെറു പ്രസംഗത്തിനു പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗം അവസാനിക്കുകയാണെന്നു പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവ് പ്രിന്റു മഹാദേവ് ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ഭീഷണി പരാമര്‍ശത്തില്‍ പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരായ പ്രതിഷേധത്തില്‍ തനിക്കും വിഡി സതീശനും പങ്കെടുക്കണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം യോഗം പെട്ടെന്നു അവസാനിക്കുന്നതായി പ്രഖ്യാപിച്ചത്. ഇത് ചില എംഎല്‍എമാരെ ചൊടിപ്പിച്ചു. യോഗം പെട്ടെന്നു നിര്‍ത്തി വയ്ക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ അവര്‍ ചോദ്യം ചെയ്തു. സി ആര്‍ മഹേഷ് മാത്യു കുഴല്‍നാടന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെന്നു ചില എംഎല്‍എമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു.
