വിജയ് ഇന്ദുചൂഡൻ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ?ദേശീയ നേതൃത്വത്തിനും താൽപര്യം! അബിൻ വർക്കിയെ ചൂണ്ടിക്കാണിച്ച ചെന്നിത്തലയുടെ നീക്കം പാളുമോ ?

Must Read

തിരുവനന്തപുരം: കോൺഗ്രസിലെ കോൺഗ്രസ് ഗ്രുപ്പുകൾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി സമ്മര്‍ദം ശക്തമാക്കുമ്പോൾ യൂത്ത് കോൺഗ്രസ് പത്തനതിട്ട ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ അധ്യക്ഷനാകുമെന്ന് സൂചന . കോൺഗ്രസിലെ ഗ്രുപ്പുകൾ ശക്തമായി തങ്ങളുടെ ഗ്രുപ്പിനുവേണ്ടി വാദിക്കുമ്പോൾ മറ്റൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം ശക്തമായപ്പോഴാണ് വിജയ് ഇന്ദുചൂഡന്റെ പേര് ഉയർന്നു വന്നത് . ദേശീയ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധിയുമായി അടുത്ത ബന്ധമുള്ള കേരളത്തിൽ നിന്നുള്ള ചില കർണാടക ബിസിനസ് രംഗത്തെ കോൺഗ്രസുകാരുടെ പിന്തുണയാണ് വിജയ് ഇന്ദുചൂഡന്റെ പേര് ഉയർന്നുവന്നത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂത്ത് ദേശീയ അധ്യക്ഷൻ ശ്രീനിവാസ ബി വി യുടെ ശക്തമായ പിന്തുണ വിജയ് ഇന്ദുചൂഡന് ഉണ്ടുപോലും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ അടക്കമുള്ളവർ ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിൽ ആണ് .പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തിൽ പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ പതിനേഴ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വളർന്നുവരുന്ന നേതാക്കളിൽ വിജയ് ഇന്ദുചൂഡൻ ഒരു ഫയർ ബ്രാൻഡ് ആണ് . ദേശീയ നേതൃത്വത്തിന് വിജയ് ഇന്ദുചൂഡനുവേണ്ടി ശക്തമായി വാദിക്കുന്നത് കർണാടക ലോബിയും ചില വിദേശ കോൺഗ്രസ് അനുഭാവികളുമാണ്

ഐ ഗ്രുപ്പ് നേതാവും അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനാക്കണം എന്ന ആവശ്യം ശക്തമായി നേതൃത്വത്തിന് മുന്നില്‍ വെക്കുന്നതിനായി രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പ് കൊച്ചിയില്‍ ഗ്രൂപ്പ് നേതാക്കളുടെ യോഗം വരെ ചേര്‍ന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവര്‍ക്ക് വേണ്ടിയാണ് ആദ്യഘട്ടം മുതലേ കോൺഗ്രസിലെ ഗ്രൂപ്പുകള്‍ കരുനീക്കങ്ങള്‍ നടത്തുന്നത്.

ദേശീയ സെക്രട്ടറി ബിനു ചുള്ളിയലിനെ പിന്തുണക്കുന്നത് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ ആണ്. കെ സി വേണുഗോപാലിന്റെ പക്ഷം ബിനു ചുള്ളിയിലിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. രമേശ് ചെന്നിത്തലയുടെയും കൂട്ടരുടെയും താത്പര്യം അബിന്‍ വര്‍ക്കി അധ്യക്ഷ സ്ഥാനത്തെത്തണം എന്നതാണ്. മുന്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ അബിന്‍ വര്‍ക്കിക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു എന്ന വാദമാണ് ചെന്നിത്തല പക്ഷം ഉയര്‍ത്തുന്നത്. അതിനു പിന്നാലെ ചാണ്ടി ഉമ്മന്റെ പേരും ചാണ്ടി ഉമ്മൻ തന്നെ ഉയർത്തിയിരുന്നു .അധ്യക്ഷ സ്ഥാനത്തേക്ക് സ്വയം ചാണ്ടി ഉമ്മനും അവകാശം ഉന്നയിക്കുകയായിരുന്നു .യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ചാണ്ടി ഉമ്മന് ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തില്‍ 27 ഭാരവാഹികളാണ് ഒപ്പിട്ടിരിക്കുന്നത്. ചാണ്ടി ഉമ്മനുവേണ്ടി ഉമ്മന്‍ചാണ്ടി ബ്രിഗേഡാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

സമുദായ സമവാക്യത്തിന്റെ പേരില്‍ അബിന്‍ വര്‍ക്കിയെ അകറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാണ്ടി ഉമ്മന്റെ രംഗ പ്രവേശം. ഒരാള്‍ക്കു രണ്ടു പദവി എന്ന തടസ്സവാദവും നേരിട്ടുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ കച്ചമുറുക്കുന്നത്. അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ ചാണ്ടി ഉമ്മന്‍ എം എല്‍ എയുടെ അനുകൂലികള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചു.

സംസ്ഥാന അധ്യക്ഷന്റെ നിയമനം സംസ്ഥാന കമ്മിറ്റിയില്‍ നിന്നല്ലെങ്കില്‍ കെ എം അഭിജിത്തിനെ പിന്തുണക്കാനും ഉമ്മന്‍ചാണ്ടി ബ്രിഗേഡ് ധാരണയില്‍ എത്തിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ വിഷ്ണു സുനില്‍ പന്തളത്തിന്റെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി ബ്രിഗേഡ് ഉന്നയിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പകരക്കാരന്‍ ഈ മൂന്നു പേരില്‍ ഒരാളായിരിക്കണമെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി ബ്രിഗേഡ് മുന്നോട്ട് വച്ചിരിക്കുന്നത്. എം കെ രാഘവന്‍ എം പിയും എ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് കെ എം അഭിജിത്തിനെ പിന്തുണയ്ക്കുന്നത്. ഒടുവില്‍ ചാണ്ടി ഉമ്മന്റെ പേരും സജീവമായി ഉയര്‍ന്നുവന്നതോടെ അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടാവുമെന്നാണു കരുതുന്നത്.

പ്രതിപക്ഷ നേതാവ് രണ്ടു പേരുകൾ നിർദ്ദേശിച്ചു. കെ.പി.സി.സി അധ്യക്ഷന് മൂന്നു പേരുകൾ നിർദേശിച്ചു. ഒറ്റ പേര് മാത്രം രമേശ് ചെന്നിത്തല നിർദ്ദേശിച്ചു. പ്രഖ്യാപനം ഈ മാസം നടത്തിയേക്കും.അസ്വാരസ്യങ്ങള്‍ ഇല്ലാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന കരുത്തുറ്റ നേതൃത്വം വേണമെന്നാണ് പൊതുവികാരം. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പില്‍ രാഹുലിനോട് പരാജയപ്പെട്ടെങ്കിലും ഏറ്റവും അധികം വോട്ടുകള്‍ നേടിയ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ അധ്യക്ഷന്‍ ആക്കണമെന്ന ആവശ്യം ശക്തമാണ്.യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ചെറിയ കാര്യമല്ല. പെട്ടെന്ന് തീരുമാനമെടുക്കാൻ പറ്റില്ല. സമയമെടുത്ത് യൂത്ത് കോൺഗ്രസിനും കേരളത്തിനും നല്ലതായ ഒരു തീരുമാനമെടുക്കുമെന്ന് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വിഷയം ഇന്ന് മീഡിയക്കാർ രമേശ് ചെന്നിത്തലയോട് ചോദിച്ചപ്പോൾ അബിൻ വർക്കിയെ ചൂണ്ടിക്കാണിച്ച് പ്രെസിഡന്റ് എന്ന് സൂചന നൽകിയിരുന്നു. ചെന്നിത്തല ഗ്രുപ്പ് അബിൻ വർക്കി ആകുമെന്നുറപ്പിക്കുകയായിരുന്നു ഇതിലൂടെ . അബിൻ വർക്കിയുടെ സ്ഥാനത്തിന് തീരുമാനം ആകുമോ എന്ന് കാത്തിരിക്കേണ്ടിയിരിക്കുന്നു .

Previous articleഗാസയിൽ വെടിനിർത്തൽ അടക്കം സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച് ഹമാസും ഇസ്രയേലും. അമേരിക്കയ്ക്കും അറബ്-മുസ്ലീം ലോകത്തിനും ഇസ്രായേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും മഹത്തായ ദിവസം. ദൈവ സഹായത്താല്‍ ബന്ദികളെയെല്ലാം വീട്ടിലെത്തിക്കുമെന്ന് നെതന്യാഹു
Next articleഉടുപ്പിടാത്ത സിനിമ താരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവന്നാൽ ഇടിച്ചുകയറും. ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യര്‍?അവരോട് തുണിയുടുത്ത് വരാന്‍ പറയണം. അനശ്വര നടന്‍ ചെയ്യുന്ന ടെലിവിഷന്‍ പരിപാടി ഒളിഞ്ഞുനോട്ടം.ഇതു സദാചാരം എന്നു പറഞ്ഞു തന്റെ നേരെ വരരുത്.വിവാദ പ്രസ്താവനയുമായി യു പ്രതിഭ എംഎഎല്‍എ

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This