കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി.58 ജനറൽ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡന്റുമാരും. പുതിയ പട്ടികയിൽ സന്ദീപ് വാര്യർ കെപിസിസി ജനറൽ സെക്രട്ടറി..രാഷ്ട്രീയകാര്യ സമിതിയിൽ 6 പേർ കൂടി

Must Read

ന്യൂഡൽഹി: കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി പട്ടിക പ്രഖ്യാപിച്ചു. 58 ജനറൽ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡന്റുമാരും പുതിയ പട്ടികയിൽ. പുതുക്കിയ രാഷ്ട്രീയകാര്യ സമിതിയിൽ 6 പേർ കൂടി. രാജ്മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, സി പി മുഹമ്മദ്, പന്തളം സുധാകരൻ, എ കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഇടം പിടിച്ചു. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയിൽ നിന്ന് എത്തിയ സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി.ഡിസിസി പ്രസിഡന്റുമാരും കെപിസിസി സെക്രട്ടറിമാരും പുതിയ പട്ടികയിലില്ല. ഏറെക്കാലമായി ഒഴിഞ്ഞു കിടന്നിരുന്ന ട്രഷറർ സ്ഥാനത്തേക്ക് വി എ നാരായണൻ ആണ് എത്തുക.

വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഹൈബി ഈഡൻ, ടി ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി, വി ടി ബൽറാം,വി പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എം ലിജു, എ എ ഷുക്കൂർ, എം വിൻസെന്റ്, റോയ് കെ പൗലോസ്, ജൈസൺ ജോസഫ് എന്നിവരുൾപ്പെടും.

അതേസമയം, നിലവിലുള്ള ജനറൽ സെക്രെട്ടറിമാർക്കൊപ്പം പുതിയ നിയമനങ്ങളും ഉണ്ടായിട്ടുണ്ട്. ജനറൽ സെക്രെട്ടറിമാരുടെ നീണ്ട പട്ടിക ഏത് ഗ്രൂപ്പിനാണ് പ്രാതിനിധ്യം എന്നകാര്യം കൂടി ഉറപ്പുവരുത്തിയിട്ടാകും കൂടുതൽ പരിശോധിച്ച ശേഷം മാത്രമായിരിക്കും തീരുമാനിക്കുക.

സണ്ണി ജോസഫിനെ കെ പി സി സി അധ്യക്ഷനായി തിരഞ്ഞെടുത്തതിന് ശേഷവും പുനഃസംഘടന വൈകുന്നതിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു.അതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലം തന്നെയാണ്. സമീപകാലത്തായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘടനയ്ക്ക് അകത്തുതന്നെ വളരെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് തത്കാലം സെക്രെട്ടറിമാരെ നിയമിക്കേണ്ടതില്ല എന്നതീരുമാനത്തിലേക്ക് എത്തിയിരുന്നു.

Previous articleത​ന്ത​യ്ക്കി​ട്ട് പാ​ര​വ​ച്ച ഈ ​ഗ​ണേ​ശ​നെ​പ്പ​റ്റി എ​ന്തു പ​റ​യാ​നാ​ണ് ? അ​ച്ഛ​നും അ​മ്മ​യ്ക്കു​മെ​തി​രെ പാ​ര വ​ച്ച​വ​ൻ.ഇ​ത് ഡ്യൂ​പ്ലി​ക്കേ​റ്റ് ഗ​ണേ​ശ​ൻ; മ​ന്ത്രി ഗ​ണേ​ഷി​ന്‍റെ പ​രി​ഹാ​സ​ത്തി​ന് മ​റു​പ​ടി പ​റ​ഞ്ഞ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ
Next articleബേത്തൂർ പാറയിൽ മരിച്ച ഇരുപതുകാരി മഹിമയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.ബുധനാഴ്ച രാവിലെ എട്ടു മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിയനിലയിൽ കണ്ട മഹിമയെ ജീവനുണ്ടെന്ന് കരുതി ആശുപത്രിയിലേക്ക് കൊണ്ടുപോയി . വഴിമധ്യേ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടവും.; ഇരുപതുകാരി പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭികതയില്ലന്ന് പോസ്റ്റുമോർട്ടം

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This