കൊച്ചിയിൽ ബോംബ് ഭീഷണി: തസ്ലീമ നസ്രിൻ പങ്കെടുക്കാനിരുന്ന നിരീശ്വര വാദികളുടെ ‘എസൻസ്’ ഗ്ലോബലിന്റെ പരിപാടി നിർത്തിവച്ചു.തസ്ലീമ എത്തുന്നത് എസ്സന്‍സ് ആജീവനാന്ത പുരസ്‌കാരം സ്വീകരിക്കാന്‍. തോക്കുമായി ഒരാൾ പിടിയിൽ

Must Read

കൊച്ചി :കൊച്ചിയിൽ ബോംബ് ഭീഷണിയെ തുടർന്ന് തസ്ലീമ നസ്രിൻ പങ്കെടുക്കാനിരുന്ന നിരീശ്വര വാദികളുടെ ‘എസൻസ്’ എന്ന പരിപാടി നിർത്തിവച്ചു. കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഒരാള്‍ തോക്കുമായി പ്രവേശിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഉദയംപേരൂരര്‍ സ്വദേശി തോക്കുമായി പിടിയിലായി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരുന്ന പരിപാടിക്കിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ബോംബ് ഭീഷണിക്ക് പിന്നാലെ സ്റ്റേഡിയത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് വ്യാപകമായ പരിശോധന നടത്തുന്നുണ്ട്. അതേസമയം, സംഭവ സ്ഥലത്ത് നിന്ന് തോക്കുമായും അജേഷ് എന്നൊരാൾ പിടിയിലായിട്ടുണ്ട്. ഉദയംപേരൂർ വിദ്യാധരൻ കൊലക്കേസിലെ സാക്ഷിയാണ് കസ്റ്റഡിയിലുള്ള ആളെന്നും, ഇയാൾക്ക് തോക്ക് കൈവശം വയ്‌ക്കാൻ ലൈസൻസ് ഉണ്ടെന്ന് പോലീസ് അറിയിച്ചു.

11 മണിയോടെയാണ് സ്‌റ്റേഡിയത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന വിവരം പൊലീസ് സംഘാടകരെ അറിയിക്കുന്നത്. തസ്ലീമ നസ്ലീന്‍ പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്നും ഒരാള്‍ തോക്കുമായി സ്‌റ്റേഡിയത്തില്‍ കടന്നതായി സംശയിക്കുന്നുവെന്നുമാണ് പൊലീസ് ധരിപ്പിച്ചത്. ഇതേ തുടര്‍ന്ന് എല്ലാവരെയും സ്റ്റേഡിയത്തിന് പുറത്തിറക്കി മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധിച്ചു.

സ്വതന്ത്രചിന്തകരുടെ ഏറ്റവും വലിയ സമ്മേളനമാണ് കൊച്ചിയില്‍ നടക്കുന്നത്. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമാാണ് എസെന്‍സ് ഗ്ലോബല്‍. 2025-ലെ എസെന്‍സ് ആജീവനാന്ത പുരസ്‌കാരം ലഭിച്ചിരിക്കുന്നത്, പ്രശസ്ത ബംഗ്ഗാദേശ് എഴുത്തുകാരിയും, ആക്റ്റിവിസ്റ്റുമായ തസ്ലീമ നസ്രീനാണ്. തസ്ലീമയുടെ സ്ത്രീപക്ഷ രാഷ്ട്രീയവും, മതനിഷേധവും, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടവും കണക്കിലെടുത്താണ് അവാര്‍ഡ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്, കേരളത്തിലെ മതഭീകരതയുടെ ജീവിക്കുന്ന തെളിവായ പ്രൊഫ ടി.ജെ.ജോസഫില്‍ നിന്ന് തസ്ലീമ സ്വീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഭീഷണിയെ തുടര്‍ന്ന് പരിപാടി നിര്‍ത്തി വച്ചിരിക്കുകയാണ്.

ശാസ്ത്രപ്രചാരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഭാഷകര്‍, എഴുത്തുകാര്‍, ചിന്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സൈബര്‍ കൂട്ടായ്മ ആണ് esSENSE എന്ന നിലയിലേക്ക് മാറിയത്. ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്. രണ്ടായിരത്തില്‍പരം അംഗസംഖ്യയുള്ള ‘നാസ്തികനായ ദൈവം’ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് എസെന്‍സ് എന്ന ആശയം 2016 ഓഗസ്റ്റില്‍ രൂപം കൊള്ളുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രന്‍ ആണ് ഈ ആശയം നിര്‍ദ്ദേശിക്കുന്നതും പേര് കണ്ടെത്തുന്നതും. പിന്നീടുവന്ന ലോകമെമ്പാടുമുള്ള വിവിധങ്ങളായ എസെന്‍സ് ഗ്രൂപ്പുകളും കൂട്ടായ്മകളുമെല്ലാം ‘നാസ്തികനായ ദൈവം’ ഗ്രൂപ്പിന്റെ അനുബന്ധങ്ങളാണ്.

തെളിവുകള്‍ എന്തായിക്കൊള്ളട്ടെ ഞങ്ങള്‍ ഞങ്ങളുടെ നിലപാടുകള്‍ തുടരും’ എന്ന ഡോഗ്മയെ, പൊളിച്ചടുക്കിയാണ് എസ്സെന്‍സ് ഗ്ലോബല്‍ തങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നത്. മതങ്ങളെയും മതേതര അന്ധവിശ്വാസങ്ങളെയും ഒരു പോലെ വിമര്‍ശിച്ചുകൊണ്ടാണ് നവനാസ്തികതയുടെ ഈ തരംഗം കേരളത്തിലും മുന്നേറുന്നത്. കമ്യൂണിസവും മാര്‍ക്സിസവും പോലുള്ള മതേതരമായ വിശ്വാസ പ്രസ്ഥാനങ്ങളെയും, ഹോമിയോ- ആയുര്‍വേദം പോലുള്ള സമാന്തര ചികിത്സകളെയും തൊട്ട് ജൈവകൃഷി പോലുള്ള ആധുനിക അന്ധവിശ്വാസങ്ങളെവരെ എസ്സെന്‍സ് വിമര്‍ശന വിധേയമാക്കുന്നു. അശാസ്ത്രീയമായ എന്തിനെയും തള്ളി, യുക്്തിയിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ ചിന്താധാര വളര്‍ത്തിയെടുക്കാണ്് ലിറ്റ്മസ് കൊണ്ട് ശ്രമിക്കുന്നതെന്ന് എസ്സെന്‍സ് ഗ്ലോബല്‍ സംഘാടകര്‍ പറയുന്നു.

അടച്ചിട്ട മുറിയില്‍ അഞ്ചാറുപേര്‍’ എന്നായിരുന്നു മുമ്പ് സ്വതന്ത്ര ചിന്തകരെ കുറിച്ച് പറഞ്ഞിരുന്നത്. സിംഹവാലന്‍ കുരങ്ങുകളെപ്പോലെ കേരളത്തില്‍ ന്യുനപക്ഷമാണ് യുക്തിവാദികള്‍ എന്ന് പറഞ്ഞത് സാക്ഷാല്‍ രാഹുല്‍ ഈശ്വറാണ്. എന്നാല്‍ ആ കാലം വളരെ പെട്ടെന്നാണ് മാറി മറിഞ്ഞത്. 2022-ലെ കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം നിറഞ്ഞ സദസ് കണ്ട് അന്ന് പാനലിസ്റ്റായി ഒരുപരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വറിന് തന്നെ തിരുത്തേണ്ടി വന്നു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This