കൊച്ചി : പള്ളുരുത്തി സ്കൂളിലെ ശിരോവസ്ത്ര വിലക്ക് കേസിൽ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. മകൾ സ്കൂൾ മാറുകയാണെന്ന പിതാവിന്‍റെ നിലപാട് അംഗീകരിച്ചു കൊണ്ടാണ് നടപടി. ഹിജാബ് വിവാദത്തിൽ SDPIക്കെതിരെ സെന്റ് റീത്താസ് സ്കൂൾ മാനേജ്‌മന്റ്. തീവ്രവാദ സംഘടനകൾ വിഷയം ആളികത്തിക്കാൻ ശ്രമിച്ചു. നിരോധിത സംഘടനയായ PFI യുടെ രാഷ്ട്രീയ കക്ഷയായ SDPI ഇതിന് നേതൃത്വം നൽകി എന്ന് സ്കൂൾ മാനേജ്മെന്റ്. PFI തീവ്രവാദ ക്യാമ്പുകൾ നടത്തിയ സംഘടനയെന്നും സ്കൂൾ മാനേജ്‌മന്റ് നൽകിയ ഉപഹർജിയിൽ പറയുന്നു. സ്കൂൾ മത സൗഹൃദം തകർക്കുന്ന ഒന്നും ചെയ്തിട്ടിലെന്നും മാനേജ്മെന്റ് അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രിക്കെതിരെയും സെന്റ് റീത്താസ് മാനേജ്മെന്റ് രംഗത്തെത്തി. പ്രശ്നങ്ങൾ എംപി അടക്കമുള്ള ആളുകളുടെ മാധ്യസ്ഥതയിൽ പരിഹരിച്ചു. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ഇടപ്പെട്ട് വിഷയം വഷളാക്കി. വിദ്യാഭ്യാസ മന്ത്രി പ്രിന്റ്ൻസിപ്പാലിനെ ഭീഷണിപെടുത്തി. എന്തിനാണ് രാഷ്ട്രീയക്കാരെ ഇടപെടിച്ചത് എന്ന് ചോദിച്ചു . സ്കൂളിന് നേരെ സംഘടിതമായ ആക്രമണം നടന്നുവെന്നും മാനേജ്മെന്റ് അറിയിച്ചു.
അതേസമയം ഹിജാബ് വിവാദത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി വിദ്യാഭ്യാസ വകുപ്പ്. ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ പ്രവേശിക്കാൻ കുട്ടിക്ക് ഭരണഘടനാ അവകാശമുണ്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് സർക്കാരിന് ബാധ്യതയുണ്ട്. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സർക്കാറിന് നിയമപരമായി തന്നെ ഇടപെടാൻ കഴിയും.
ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ സ്കൂളിൽ വിലക്കേർപ്പെടുത്തുന്നത് ഭരണഘടനാപരമായ അവകാശങ്ങളിലുള്ള കടന്നുകയറ്റം. കുട്ടിയുടെ വ്യക്തിപരമായ അന്തസ്സിനും കടന്നുകയറ്റം. ശിരോവസ്ത്രം പോലെയുള്ള മതപരമായ വസ്ത്രധാരണത്തിന് ഭരണഘടനാപരമായ പരിരക്ഷയുണ്ട്. സിബിഎസ്ഇ സ്കൂൾ ആണെങ്കിലും സർക്കാർ നിയമങ്ങളും ഉത്തരവുകളും പാലിക്കണം. മതത്തിന്റെയോ ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലെന്നാണ് വിദ്യാഭ്യാസ അവകാശ നിയമം. ഇവ പാലിക്കാൻ സ്കൂളിന് ബാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതേസമയം പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിന് വീഴ്ച പറ്റിയെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. വിദ്യാർഥിയെ പുറത്താക്കിയത് ഗുരുതരമായ കൃത്യ വിലോപമാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വിലക്കിൽ ശിരോവസ്ത്രം ധരിച്ച് കുട്ടിയെ പ്രവേശിപ്പക്കണമെന്ന ഡിഡിഇ ഉത്തരവ് റദ്ധാക്കിയില്ല. ശിരോവസ്ത്രം ധരിക്കാൻ കുട്ടിക്ക് അനുമതി നൽകാനും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.
വിഷയത്തിൽ കൂടുതൽ ആരോപണങ്ങളുമായി സ്കൂൾ രംഗത്തെത്തി. തീവ്രവാദ സംഘടനകൾ വിഷയം ആളിക്കത്തിച്ചെന്നും അത്തരം ആളുകൾക്കൊപ്പം ആണ് രക്ഷിതാവ് സ്കൂളിലെത്തിയതെന്നുമാണ് സ്കൂളിൻ്റെ വാദം. ഇത്തരം ഇടപെടലുകൾക്ക് എസ്ഡിപിഐ നേതൃത്വം നൽകി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയാണ് എസ്ഡിപിഐയെന്നും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രമ്യമായി പരിഹരിച്ച വിഷയം വിദ്യാഭ്യാസ മന്ത്രി വഷളാക്കിയെന്നും സ്കൂൾ ആരോപിച്ചു.സ്കൂൾ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയെന്നും വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായാതായും കോടതിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലും രക്ഷിതാവിന് ഫോൺകോൾ വന്നു. രക്ഷിതാവിൻ്റെ ഫോൺകോൾ വിശദാംശങ്ങൾ പരിശോധിക്കണം. ശിരോവസ്ത്രം നിരവധി രാജ്യങ്ങളിൽ വിലക്കിയിട്ടുള്ളതായും വാദം.
പ്രശ്നം സമാധാനപരമായി അവസാനിപ്പിച്ചുകൂടെയെന്ന് മാനേജ്മെന്റിനോട് കോടതി ചോദിച്ചു. എന്നാൽ പ്രശ്നം വഷളാക്കാൻ സ്കൂൾ മാനേജ്മെന്റ് ശ്രമിക്കുന്നുവെന്നായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം. ലത്തീന്‍ കത്തോലിക്കാ മാനേജ്‌മെന്റിനോട് എതിര്‍പ്പില്ല. രാജ്യത്ത് നിരവധി സ്‌കൂളുകള്‍ മാനേജ്‌മെന്റ് നടത്തുന്നുണ്ട്. ഈ സ്‌കൂളില്‍ മാത്രമാണ് പ്രശ്‌നമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. മകളുടെ തുടർപഠനവും ഭാവിയും ഉദ്ദേശിച്ചും സമൂഹത്തിൽ സംഘർഷ സാധ്യതയൊഴിവാക്കാനും നാടിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി അവളുടെ തുടർവിദ്യാഭ്യാസം മറ്റൊരു സ്‌കൂളിലാക്കാനാണ് തീരുമാനമെന്ന് പിതാവ് നേരത്തെ പ്രതികരിച്ചിരുന്നു. താൻ കാരണം ഈ പ്രദേശത്ത് ഒരു പ്രശ്‌നവും ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്നും പറഞ്ഞു.
