മലയാളിയുടെ ജീവിത പരിസരത്തെ ഒരു ഭൂതക്കണ്ണാടിയിലൂടെ കണ്ടെടുത്തയാൾ.ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി.മരണം തൃപ്പുണ്ണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍.സാധാരണക്കാര്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച ശ്രീനിവാസൻ വിടപറയുമ്പോൾ !

Must Read

കൊച്ചി: ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. ഭാര്യ വിമല ഉള്‍പ്പെടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. അസുഖബാധിതനായ ശ്രീനിവാസന്‍ ഏറെനാളായി കണ്ടനാട്ടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇവിടെയാകും ശ്രീനിവാസന് അന്ത്യവിശ്രമം ഒരുക്കുക.സാധാരണക്കാര്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച ശ്രീനിവാസന്റെ മരണവും സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ ആയിരുന്നു എന്നതും യാദൃശ്യകമാണ് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാൽപത് സിനിമയ്ക്കു കഥയും തിരക്കഥയും എഴുതിയ ശ്രീനിവാസൻ എല്ലാത്തിലും അഭിനയിക്കുകയും ചെയ്തു. സിനിമയ്ക്കു വേണ്ടിയുള്ള ജന്മം എന്നു സ്വയം പ്രഖ്യാപിച്ചാണ് ശ്രീനിവാസൻ കോളേജ് പഠനം കഴിഞ്ഞ് മദിരാശിലേക്ക് വണ്ടികയറിയത്. പിന്നെ സിനിമയല്ലാതെ മറ്റൊന്നും ആ ചിന്തകളിലും പ്രവൃത്തികളിലും ഉണ്ടായിരുന്നില്ല.

ആഗോള സിനിമാ ചരിത്രത്തിൽ ആദ്യമായി, അങ്ങനെ തളത്തിൽ ദിനേശൻ അഭ്രപാളികളിലേക്ക് കടന്നുവന്നു. 1989ൽ കേരളത്തിലെ മതിലുകളായ മതിലുകളിലെല്ലാം ഈ വാചകവുമായാണ് വടക്കുനോക്കി യന്ത്രം വന്നു നിറഞ്ഞത്. കേമത്വമുള്ള നായക സങ്കൽപ്പങ്ങളെല്ലാം തിരുത്തി വന്ന ആ സിനിമ അടിമുടി പുതുമയുടേതായിരുന്നു. എന്തിനേയും സംശയത്തോടെ കാണുന്ന മലയാളി സംശയരോഗത്തിന് ഉത്തരം തേടി തിയേറ്ററുകളിലേക്ക് ഇരച്ചെത്തി. ഏതു രോഗം മാറിയാലും സംശയം മാത്രം തീരാത്ത മലയാളിയെ കണ്ട് അവർ മടങ്ങിപ്പോയി.

തളത്തിൽ ദിനേശൻ്റെ തുടർച്ചയായിരുന്നു മച്ചകത്തമ്മയെ കാൽതൊട്ടുവന്ദിച്ചു ശബരിമലയ്ക്കുപോയ വിജയനും. വടക്കുനോക്കിയന്ത്രം മലയാളി പുരുഷന്മാരുടെ സംശയരോഗത്തെ ഇഴകീറിയപ്പോൾ ചിന്താവിഷ്ടയായ ശ്യാമള പിടിപ്പുകേടുകളെ തുറന്നുകാണിക്കുകയും ചെയ്തു. മലയാളി സ്ത്രീജീവിതത്തിന് ശ്രീനിവാസൻ നൽകിയ ആദരവായിരുന്നു സംവിധാനം ചെയ്ത രണ്ടു സിനിമകളും.

കൂത്തുപറമ്പ് പാട്യത്ത് ഉണ്ണിയുടേയും ലക്ഷ്മിയുടേയും മകനായാണ് ശ്രീനിവാസൻ്റെ ജനനം. കതിരൂർ സ്‌കൂളിലും മട്ടന്നൂർ പഴശ്ശിരാജാ കോളജിലുമായിട്ടായിരുന്നു പഠനം. കോളജിൽ നിന്ന് നേരേ മദിരാശിയിലേക്കുള്ള സ്വയം പറിച്ചുനടൽ. അവിടെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠിയായി സാക്ഷാൽ രജനീകാന്ത്. പഠിത്തം കഴിഞ്ഞിറങ്ങിയ ശ്രീനിവാസൻ്റെ ആദ്യ ചിത്രം പി. എ. ബക്കറിൻ്റെ മണിമുഴക്കമായിരുന്നു.

അസുഖമാണെങ്കിലും ശ്രീനിവാസന്‍ ഇടയ്ക്ക് പൊതുപരിപാടികളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, അടുത്തിടെയുണ്ടായ വീഴ്ചയ്ക്കുശേഷം നടക്കാന്‍ ബുദ്ധിമുട്ടുണ്ടായി. ആരോഗ്യംക്ഷയിച്ച തനിക്ക് മതിയായി എന്ന് പറഞ്ഞിരുന്നതായി സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. ഒരാഴ്ച മുമ്പായിരുന്നു ഈ സംഭാഷണം. ശ്രീനിവാസന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാം.

സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടക്കും. അതുല്യപ്രതിഭയുടെ ജീവിതം ലളിതമായിരുന്നു എന്നതിന്റെ ഏറ്റവും വലിയ അടയാളമാണ് എറണാകുളം ജില്ലയിലെ കണ്ടനാട്ടെ അദ്ദേഹത്തിന്റെ വീട്. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറി, പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ വീട് ശ്രീനിവാസന്റെ തന്നെ വ്യക്തിത്വത്തിന്റെ പ്രതിഫലനമായിരുന്നു. കണ്ടനാട്ടെ തന്റെ മണ്ണില്‍ അദ്ദേഹം നടത്തിയ ജൈവകൃഷി പരീക്ഷണങ്ങളാണ് ഈ പ്രദേശത്തെ വാര്‍ത്തകളില്‍ നിറച്ചത്. കണ്ടനാട്ടെ പാടശേഖരങ്ങളില്‍ ഇറങ്ങി വിത്തെറിഞ്ഞും വിളവെടുത്തും ഒരു സാധാരണ കര്‍ഷകനായി ജീവിക്കാന്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടു.

സിനിമയിലെ വലിയ തിരക്കുകള്‍ക്കിടയിലും മണ്ണിലേക്ക് മടങ്ങാനുള്ള ശ്രീനിവാസന്റെ ആഗ്രഹം വലിയൊരു സന്ദേശമാണ് നല്‍കിയത്. തരിശുനിലങ്ങളെ പച്ചപ്പണിയിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. ‘നമ്മള്‍ കഴിക്കുന്ന വിഷരഹിതമായ ഭക്ഷണം നമ്മുടെ തന്നെ മണ്ണില്‍ നിന്ന് ഉണ്ടാകണം’ എന്ന ലളിതമായ ദര്‍ശനമായിരുന്നു അദ്ദേഹത്തിന്റേത്. കണ്ടനാട്ടെ വീടിന്റെ മുറ്റത്ത് വെച്ചാണ് മലയാള സിനിമയിലെ പല ഐതിഹാസിക തിരക്കഥകളും പിറവികൊണ്ടത്. ആ വീടിന്റെ വരാന്തയില്‍ ഇരുന്ന് അദ്ദേഹം തന്റെ നിരീക്ഷണങ്ങളെ പേനത്തുമ്പിലൂടെ കടലാസിലേക്ക് പകര്‍ത്തി. നാട്ടുകാര്‍ക്ക് അദ്ദേഹം സിനിമയിലെ വലിയ താരമായിരുന്നില്ല, മറിച്ച് സരസമായി സംസാരിക്കുന്ന, ലളിതമായി ജീവിക്കുന്ന തങ്ങളില്‍ ഒരാളായിരുന്നു. അസുഖബാധിതനായി വിശ്രമത്തിലായിരുന്നപ്പോഴും കണ്ടനാട്ടെ വീട്ടിലേക്കെത്തുന്ന ഓരോ വ്യക്തിയെയും സ്വീകരിക്കാനും അവരോട് തമാശകള്‍ പങ്കുവെക്കാനും മറന്നില്ല.

ആശുപത്രിയില്‍ നിന്നും ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടിലെത്തിച്ച മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും. രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.പ്രിയനേതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവര്‍ ആശുപത്രിയിലേക്കെത്തി. മരണവാര്‍ത്ത അറിഞ്ഞ് സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയിലേക്ക് എത്തുകയാണ്. നടന്‍ മമ്മൂട്ടി, ഭാര്യ സുല്‍ഫത്തിനൊപ്പം ശ്രീനിവാസന്റെ വീട്ടിലെത്തി. നടന്‍ എന്നതിനു പുറമെ സംവിധായകന്‍, തിരക്കഥാകൃത്ത് എന്ന നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസന്‍ നര്‍മത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ വെള്ളിത്തിരയിലെത്തിച്ചു. മൂന്നര ദശകത്തോളം ചലച്ചിത്രത്തിന്റെ സര്‍വമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു. തലശേരിക്കടുത്ത് പാട്യത്ത് 1956 ഏപ്രില്‍ ആറിനായിരുന്നു ജനനം. പിതാവ് ഉച്ചംവെള്ളി ഉണ്ണി സ്‌കൂള്‍ അധ്യാപകനും പ്രദേശത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും ആയിരുന്നു. അമ്മ ലക്ഷ്മി. പാട്യത്തെ കോങ്ങാറ്റ പ്രദേശത്ത് പാര്‍ടിക്ക് അടിത്തറപാകുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു പിതാവ് ഉണ്ണി. വായനശാലകള്‍ സജീവമായ പാട്യത്തെ ബാല്യകാലമാണ് ശ്രീനിവാസനില്‍ വായനയിലും നാടകാഭിനയത്തിലും കമ്പമുണര്‍ത്തിയത്.

ആദ്യമായി തിരക്കഥ എഴുതിയ ചിത്രം ഒടരുതമ്മാവാ ആളറിയാം എന്നതായിരുന്നു. അന്നൊക്കെ ഡബ്ബിങ് ആർട്ടിസ്റ്റിന്‌റെ ജോലി കൂടി ശ്രീനിവാസൻ ചെയ്തിരുന്നു. കെ. ജി. ജോർജിൻ്റെ മേളയാണ് മമ്മൂട്ടി ശ്രദ്ധേയ വേഷത്തിലെത്തുന്ന ആദ്യ ചിത്രം. ആ ചിത്രത്തിൽ മമ്മൂട്ടിക്കു ശബ്ദം നൽകിയത് ശ്രീനിവാസനാണ്. മമ്മൂട്ടിയുടെ ആദ്യ ചിത്രമായ വിൽക്കാനുണ്ട് സ്വപ്നങ്ങളിലെ രണ്ടുവരി ഡയലോഗ് ഡബ്ബ് ചെയ്തതും ശ്രീനിവസനായിരുന്നു.

ആദ്യമായി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. സന്ദേശത്തിന് 1991ൽ മികച്ച കഥയ്ക്കുള്ള പുരസ്‌കാരവും, ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998ൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു. മഴയെത്തും മുൻപേക്ക് 1995ലെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും, 2006ൽ തകരച്ചെണ്ടയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മുഖ്യധാരയിലൂടെ സഞ്ചരിക്കുമ്പോഴും കലാമേന്മയുടെ സമാന്തരലോകത്തും ശ്രീനിവാസൻ എന്നുമുണ്ടായിരുന്നു.

കതിരൂര്‍ ഗവ. ഹൈസ്‌കൂളിലും മട്ടന്നൂര്‍ എന്‍എസ്എസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് നാടകത്തില്‍ സജീവമായി. ജ്യേഷ്ഠന്‍ രവീന്ദ്രനായിരുന്നു ആദ്യ പ്രചോദനം. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ച് ‘ഘരീബി ഖഠാവോ’ നാടകം എഴുതി പാട്യം ഗോപാലന്റെ നിര്‍ദേശത്താല്‍ അവതരിപ്പിച്ചു. കതിരൂരിലെ ഭാവന തിയറ്റേഴ്‌സിന്റെ നാടക പ്രവര്‍ത്തനങ്ങളിലും ശ്രീനിവാസന്‍ സജീവമായിരുന്നു. ശേഷം അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1977ല്‍ ഡിപ്ലോമയെടുത്തു. പ്രശസ്ത നടന്‍ രജനികാന്ത് സീനിയറായിരുന്നു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This