കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ല. പിണറായിക്കെതിരെ ധർമ്മടത്ത് കരുത്തുറ്റ യുഡിഎഫ് സ്ഥാനാർത്ഥി വരും; സണ്ണി ജോസഫ്

Must Read

കൊച്ചി: കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ഒരു തരത്തിലും ചർച്ച നടത്തിയിട്ടില്ലെന്നും മുസ്‌ലിം ലീഗ് ചർച്ച നടത്തിയോ എന്ന് അറിയില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് .മുന്നണിയുടെ നന്മക്കായി ആർക്കും അവരുടേതായ സംഭാവനകൾ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുമെന്നും ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നുവെന്നുമുള്ള റിപ്പോർട്ടുകളോടായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം.മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് യുഡിഎഫിന്റെ കരുത്തുറ്റ സ്ഥാനാർത്ഥി വരുമെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ല. പാലാ,കൊട്ടാരക്കര സീറ്റുകളുടെ കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. ജനപിന്തുണയാണ് വിസ്മയമെന്നും അദ്ദേഹം വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ബലാത്സംഗക്കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കുന്നതാണ് നല്ലതെന്ന് താൻ നേരത്തെ പറഞ്ഞിരുന്നുവെന്നും. കൈപിടിച്ച് രാജിവെപ്പിക്കാൻ കഴിയില്ലല്ലോയെന്നും സണ്ണി ജോസഫ് പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This