എൽഡിഎഫ് തുടർഭരണം ഉറപ്പ് ;ക്യാപ്റ്റൻ പിണറായി തന്നെ! എൽഡിഎഫ് പ്രചാരണം താൻ നയിക്കുമെന്ന് മുഖ്യമന്ത്രി. താൻ നയിക്കുമെന്ന് പിണറായി.ഫെബ്രുവരി ആദ്യവാരം ‌സിപിഎം സീറ്റ് നിർണയ ചർച്ചകൾ ആരംഭിക്കും.

Must Read

പത്തനംതിട്ട: ഇടതുപക്ഷം വീണ്ടും അധികാരത്തിൽ എത്തും .തുടര്ഭരണം സുനിശ്ചിതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണത്തെ താൻ നയിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു . മത്സരിക്കുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെബ്രുവരി ആദ്യവാരം ‌സിപിഎം സീറ്റ് നിർണയ ചർച്ചകൾ ആരംഭിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്ന പാർട്ടിയുടെ പ്രതീക്ഷകളെ തകർക്കുന്നതായിരുന്നു ഫലം. തോൽവിയുടെ കാരണങ്ങൾ മനസ്സിലാക്കാനും പ്രശ്ന പരിഹാരത്തിനുമായാണ് ഭവന സന്ദർശനം ആരംഭിച്ചത്. ബജറ്റ് കൂടുതൽ ജനകീയമാക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇറങ്ങാനാണ് സർക്കാരും പാർട്ടിയും ആലോചിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന ഭവന സന്ദർശനം പ്രതിസന്ധികൾ മാറ്റും. തുടർഭരണം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തന്നെ പ്രചാരണത്തെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും വ്യക്തമാക്കിയിരുന്നു. ടീമിന്റെ നായകനും മുഖ്യമന്ത്രിയായിരിക്കും. ഭരണത്തുടർച്ചയുണ്ടായാൽ ഭരണകർത്താക്കളെ സംബന്ധിച്ച് അപ്പോൾ തീരുമാനിക്കുമെന്നും ബേബി വ്യക്തമാക്കിയിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This