മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം വേണം.ഉപമുഖ്യമന്ത്രി പദവി ലീഗിന് അർഹതപ്പെട്ടതാണെന്നും അതിനുള്ള സ്റ്റാറ്റസും അർഹതയും ലീഗിനുണ്ട് എന്നും കെഎൻഎ ഖാദർ.ഭരണം കിട്ടുന്നതിന് മുൻപേ അധികാര തർക്കവുമായി മുസ്ലിം ലീഗ്

Must Read

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് മുസ്‌ലിം ലീഗ്.യുഡിഎഫിന് ഭരണം കിട്ടിയാൽ ഭരിക്കുന്നത് മുസ്ലിം ലീഗായിരിക്കും എന്ന പ്രചാരണത്തിന് ശക്തി പകരുന്നതാണ് ലീഗിന്റെ ഈ വെളിപ്പെടുത്തലും അവകാശ വാദവും . ഉപമുഖ്യമന്ത്രി പദവി ലീഗിന് അർഹതപ്പെട്ടതാണെന്നും ലീഗിന്റെ പ്രകടനം കണക്കിലെടുത്ത് വിഷയം മുന്നണിയിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ എൻ എ ഖാദർ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആവശ്യപ്പെടാതെ തന്നെ ഉപമുഖ്യമന്ത്രി പദവി യുഡിഎഫ്, മുസ്‌ലിം ലീഗിന് തരുമെന്നാണ് പ്രതീക്ഷ. നേരത്തെ ഉപമുഖ്യമന്ത്രി പദവി ആവശ്യമുണ്ടോ എന്ന് ഉമ്മൻ ചാണ്ടി കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചിട്ടുണ്ട്. തനിക്ക് അത് അറിയുന്ന കാര്യമാണ്. മുന്നണിയുടെ ലക്ഷ്യം പൂർത്തീകരിക്കലാണ് പ്രധാനം എന്നാണ് അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്നും കെ എൻ എ ഖാദർ വ്യക്തമാക്കി.

ഉപമുഖ്യമന്ത്രി എന്നത് ആലങ്കാരിക പദവി പോലെയാണ്. മുസ്‌ലിം ലീഗിനെ അർഹമായ പദവിയിൽ പ്രതിഷ്ഠിക്കണം എന്ന ധാരണ മറ്റുളവർക്ക് ഉണ്ടെങ്കിൽ അത് നടക്കും. മുന്നണിയിലെ എല്ലാവരും അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള സ്റ്റാറ്റസും അർഹതയും മുസ്‌ലിം ലീഗിനുണ്ട്. ആ ബോധ്യം എല്ലാ ഘടക കക്ഷികൾക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചില അർഹതകൾ കണ്ടറിഞ്ഞും മുന്നണിക്ക് തരാമല്ലോ എന്നും കെ എൻ എ ഖാദർ റിപ്പോർട്ടറിനോട് പറഞ്ഞു.

Previous articleവെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്. അഞ്ചാംവാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയെന്ന് ഡോക്ടേഴ്‌സ്. മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും…ജീവനൊടുക്കേണ്ട പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല; ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനമുണ്ടായി’; സി.ജെ റോയ്യുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം
Next articleഡോ. റോയ് സി ജെ ആത്മഹത്യ ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു ? ജീവനക്കാരുടെ കഠിനാധ്വാനത്തിന് നന്ദി.തനിക്ക് ലഭിക്കാനുള്ള പണത്തെക്കുറിച്ചും നല്‍കാനുള്ളതിനെ കുറിച്ചും സ്വന്തം കൈപ്പടയില്‍ എഴുതി.കുടുംബത്തോട് മാപ്പും. ഡയറിയില്‍ ആത്മഹത്യാക്കുറിപ്പിന് സമാനമായ ചില വിവരങ്ങള്‍.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This