കണ്ണൂർ : ഇടതുപക്ഷ നിരയിലെ ജനകീയമുഖവും വിദ്യാസമ്പന്നനും എതിർ പാർട്ടിക്കാർക്കുപോലും സ്വീകാര്യനുമായി മാറിയിരിക്കുന്ന ഡോ ജോൺ ബ്രിട്ടാസ് എംപി കോൺഗ്രസ് കോട്ടയായ ഇരിക്കൂർ പിടിച്ചെടുക്കാൻ ഇറങ്ങുന്നു . കോൺഗ്രസ് എക്കാലവും അവരുടെ ഉരുക്ക് കോട്ടയായി പരിഗണിക്കുന്ന ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ഭൂരിഭാഗവും എൽഡിഎഫ് ഘടക കക്ഷികൾ ആയിരുന്നു മത്സരിച്ചിരുന്നത്. .ഒരു തവണ സിപിഎം നേതാവ് ജെയിംസ് മാത്യു സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ കോൺഗ്രസ് നേതാവ് കെസി ജോസഫ് വിറച്ചിരുന്നു. അന്ന് ചെറിയ ഭുരിപക്ഷത്തിൽ മാത്രമാണ് ജോസഫിന് വിജയം നേടാനായത് .2021ൽ ജനകീയ രോക്ഷത്തെത്തുടർന്ന് കെസി ജോസഫ് മണ്ഡലത്തിൽ നിന്നും ഓടി രക്ഷപ്പെട്ടപ്പോഴാണ് ഇരിക്കൂറുകാരനായ സജീവ് ജോസഫിന് നറുക്ക് വീണതും വിജയിക്കാൻ ആയതും .
ഇത്തവണ കോൺഗ്രസ് കോട്ട പിടിക്കാൻ സാക്ഷാൽ ജോൺ ബ്രിട്ടാസ് എന്ന കരുത്തനെ സിപിഎം കളത്തിൽ ഇറക്കുമെന്നാണ് സൂചന . കോൺഗ്രസ് കുടുംബങ്ങളിൽ നിന്നും വലിയ തരത്തിൽ വോട്ട് സ്വാധീനിക്കാൻ ബ്രിട്ടാസിനു കഴിയും എന്നാണ് സിപിഎം കരുതുന്നത് . നിലവിലെ എംഎൽഎ ആയ സജീവ് ജോസഫ് മണ്ഡലത്തിൽ സജീവമാണെങ്കിലും ജോൺ ബ്രിട്ടാസിനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ബ്രിട്ടാസ് പത്തരമാറ്റ് മുന്നിലാണ് .രാജ്യസഭയിൽ ബിജെപി, ആർ എസ്എസ് നീക്കങ്ങളെ പൊളിച്ചടുക്കുന്ന പ്രകടനം കാഴ്ച്ച വെക്കുകയും മുസ്ലിം സമുദായത്തിന് സംരക്ഷണ വലയം ഒരുക്കുന്ന നീക്കം നടത്തുകയും ചെയ്യുന്ന ബ്രിട്ടാസിനെ രാഷ്ട്രീയത്തിന് അധീതമായി മുസ്ലിം സമുദായവും പിന്തുണക്കും.
പരമ്പരാഗത ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വൈദികരും ബിഷപ്പുമാരും സഭയുമായി അടുത്ത ബന്ധം പുലർത്തുന്ന ബ്രിട്ടാസിനെ സ്വീകരിക്കാൻ ക്രിസ്ത്യൻ സമുദായവും മുന്നിൽ നിൽക്കും .വിദ്യാസമ്പന്നർ എന്ന തരത്തിൽ പ്രൊഫെഷനുകൾ വലിയ തരത്തിൽ ഇഷ്ടപ്പെടുന്ന ജനകീയ നേതാവാണ് ബ്രിട്ടാസ് . യുവാക്കളും യുവജനതയും രാഷ്ട്രീയത്തിന് അതീതമായി ബ്രിട്ടാസിനെ പിന്തുണക്കും .
കോൺഗ്രസിൽ സിറ്റിംഗ് എംഎൽഎ സജീവ് ജോസഫ് തന്നെയായിരിക്കും മത്സരിക്കുക .ലോക്കൽ ഇലക്ഷനിനിൽ മണ്ഡലത്തിലെ 9 പഞ്ചായത്തുകളിൽ എട്ടും , ഒരു മുനിസിപ്പാലിറ്റിയും പിടിച്ചെടുത്ത കരുത്തിലാണ് സജീവ് ജോസഫും കൂട്ടരും . എന്നാൽ നിലവിലെ ഭൂരിപക്ഷം ബ്രിട്ടാസ് വന്നാൽ മറികടക്കാൻ കഴിയുമെന്നാണ് മണ്ഡലത്തിലെ വോട്ടർമാരിൽ രഹസ്യമായി നടത്തിയ സർവേയിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് .
നിലവിലെ എംഎൽഎ സജീവ് ജോസഫ് മണ്ഡലത്തിൽ സജീവം ആണെങ്കിലും കോൺഗ്രസ് ഗ്രുപ്പ് പോരുകൾ ശക്തമാണ്.കോൺഗ്രസ് എ ഗ്രുപ്പ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ സോണി സെബാസ്റ്റ്യൻ , ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർക്ക് വേണ്ടിയും അവകാശ വാദം ഉന്നയിക്കുന്നുണ്ട് .ഇത്തവണ സീറ്റ് കിട്ടിയില്ലെങ്കിൽ എ ഗ്രുപ്പുകാർ കണ്ണൂരിൽ സതീശൻ പാച്ചേനിയെ വാരി തോൽപ്പിച്ചപോലെ തോൽപ്പിക്കാനുള്ള നീക്കം നടത്തും. അതുപോലെ തന്നെ സജീവ് ജോസഫിന്റെ കൂടെ വേണുഗോപാൽ ഗ്രുപ്പ് കാരനായി നടക്കുന്ന ൽ ജോഷി കണ്ടത്തിലും സീറ്റ് ലഭിക്കുന്നതിനായി അരമനകൾ കയറി ഇറങ്ങി പിന്തുണ തേടുന്നുണ്ട് .
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിലിനെ പരസ്യമായി വിശുദ്ധ കുർബാനക്ക് ശേഷം തടഞ്ഞതും അധിക്ഷേപിച്ചതും സജീവ് ജോസഫിന് വിനയാകുമെന്നാണ് എതിർ ഗ്രുപ്പുകൾ അടിച്ചിറക്കുന്നത്.
മണ്ഡലത്തിൽ സജീവമായി നിൽക്കുകയും എംപി എന്ന നിലയിൽ മലയോര മേഖലയിൽ കോടികളുടെ വികസന പ്രവർത്തങ്ങൾ ഇതിനിടെ നടത്തി കഴിഞ്ഞതും ജോൺ ബ്രിട്ടാസിനെ ജനങ്ങൾക്ക് സ്വീകാര്യനാക്കും . രാഷ്ട്രീയത്തിന് അതീതനായി വികസനം കൊണ്ടുവരാൻ കഴിവുള്ള നേതാവ് എന്ന നിലയിൽ കോൺഗ്രസ് കുടുംബങ്ങൾ ജോൺ ബ്രിട്ടാസിന് വോട്ടു നൽകും എന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ജോൺ ബ്രിട്ടാസിന്റെ ചടുലൻ വാക്ക് ചാതുരി എതിർ പാർട്ടിക്കാരെ പോലും തനിക്കായി വോട്ടു ചെയ്യിപ്പിക്കാൻ കഴിയും .
കോൺഗ്രസ് കോട്ടകൾ കൂടി പിടിച്ചെടുത്ത് ശക്തി വർദ്ധിപ്പിക്കുക എന്ന നീക്കമാണ് സിപിഎം നടത്തുന്നത് . മണ്ഡലത്തിൽ തന്നെ പുലിക്കുരുമ്പയിൽ താമസക്കാരനും വലിയ സുഹൃദ് ബബന്ധങ്ങളും ബന്ധ ബലവും ഉള്ള ഡോ ജോൺ ബ്രിട്ടാസ് കളത്തിൽ ഇറങ്ങിയാൽ കോൺഗ്രസ് കോട്ട തകരുമെന്ന് സിപിഎം കണക്കു കൂട്ടുന്നു . യുഡിഎഫ് സുനിൽ കനഗോലുവിന്റെ സർവേ റിപ്പോർട്ടുകളെ ആശ്രയിക്കുമ്പോൾ, അതിനെ മറികടക്കാൻ കൂടുതൽ പ്രായോഗികമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ഇടതുപക്ഷം ആവിഷ്കരിക്കുന്നത്.
ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും നിർണായകമാണ് .പരമാവധി സീറ്റുകൾ പിടിച്ചെടുക്കുക എന്ന നീക്കത്തിലാണ് കോൺഗ്രസ് .ഇത്തവണ തോറ്റാൽ ഇനിയില്ല കോൺഗ്രസ് എന്ന ചിന്ത കോൺഗ്രസ് നേതാക്കൾക്കും അണികൾകൾക്കും ഉണ്ട് . എന്നാൽ അധികാരം കിട്ടുമെന്ന ചെറിയ സൂചന കിട്ടിയതോടെ കോൺഗ്രസ് നേതാക്കൾ തമ്മിലടി കൂടി . മുസ്ലിം ന്യുനപക്ഷ പ്രീണനം ഒരു വഴിക്ക് ശക്തമാക്കുമ്പോൾ കോൺഗ്രസിലെ തന്നെ ഗ്രുപ്പ് തർക്കം ശക്തമാകുന്നുമുണ്ട് .
നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും അധികാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനാർത്ഥി നിർണ്ണയത്തിനായി സിപിഎം വിപുലമായ സർവേ ആരംഭിച്ചു. കോൺഗ്രസ് നേരത്തെ തന്നെ സർവേ നടപടികളുമായി മുന്നോട്ട് പോയതിന് പിന്നാലെയാണ് സിപിഎമ്മും സമാനമായ പാത സ്വീകരിക്കുന്നത്. ഇതിനായി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്വകാര്യ ഏജൻസിയെയാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സർവേയുടെ പുരോഗതി വിലയിരുത്തുന്നത്.
മണ്ഡലങ്ങളിലെ വിജയസാധ്യത, നിലവിലുള്ള എംഎൽഎമാരുടെ പ്രവർത്തനമികവ്, ജനസമ്മതി എന്നിവ അളക്കുകയാണ് ഈ സർവേയുടെ പ്രധാന ലക്ഷ്യം. വിജയസാധ്യത കുറഞ്ഞ എംഎൽഎമാരെ മാറ്റിനിർത്തി പുതിയ മുഖങ്ങളെ പരീക്ഷിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ടിന് പുറമെ ഇന്റലിജൻസ് ഏജൻസികളിൽ നിന്നുള്ള വിവരങ്ങളും മുഖ്യമന്ത്രി സ്ഥാനാർത്ഥി നിർണ്ണയത്തിനായി പരിഗണിക്കുന്നുണ്ട്. നിർണ്ണായകമായ ഈ തിരഞ്ഞെടുപ്പിൽ ജയസാധ്യതയ്ക്ക് മാത്രമാണ് പാർട്ടി മുൻഗണന നൽകുന്നത്.
ഇത്തവണത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ച്, നേരത്തെ കർശനമായി പാലിച്ചിരുന്ന ‘രണ്ടു തവണ മാനദണ്ഡത്തിൽ’ സിപിഎം ഇളവ് വരുത്തിയേക്കും. ഭൂരിഭാഗം സിറ്റിങ് എംഎൽഎമാരോടും മണ്ഡലങ്ങളിൽ സജീവമാകാൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും സർവേ ഫലങ്ങൾ അവർക്ക് നിർണ്ണായകമാകും.
സ്ഥാനാർത്ഥി പട്ടികയിൽ വലിയ മാറ്റങ്ങൾക്കും സാധ്യതയുണ്ട്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് എം.എം മണിയെയും വിവാദങ്ങൾ കണക്കിലെടുത്ത് എം. മുകേഷ്, യു. പ്രതിഭ എന്നിവരെയും വീണ്ടും മത്സരിപ്പിച്ചേക്കില്ലെന്നാണ് സൂചന. എന്നാൽ മന്ത്രി വി. ശിവൻകുട്ടി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് തുടങ്ങിയ പ്രമുഖരുടെ കാര്യത്തിൽ അനുയോജ്യരായ പകരക്കാരെ ലഭിച്ചില്ലെങ്കിൽ അവർക്ക് തന്നെ വീണ്ടും നറുക്ക് വീണേക്കും. ജനവികാരം കൂടി പരിഗണിച്ചുള്ള ഒരു അന്തിമ പട്ടികയാകും സിപിഎം പുറത്തിറക്കുക.
2021 ലെ തിരഞ്ഞെടുപ്പിന് മുൻപ് ’39 വര്‍ഷമായി കെ.സി ജോസഫെന്ന കോണ്‍ഗ്രസുകാരൻ മാത്രമായിരുന്നു ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക് പോയിരുന്നത് . ഇടത്തിൽ നിന്ന് പ്രമുഖർ പലരും വന്നു. പക്ഷേ കെസി ജോസഫിനെ തോല്‍പ്പിക്കാൻ ആർക്കുമായിട്ടിലായിരുന്നു . ഉമ്മന്‍ചാണ്ടിക്ക് ശേഷം ഏറ്റവുമധികം തവണ ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവായിരുന്നു കെസി ജോസഫ്. സംസ്ഥാനത്ത് കോൺഗ്രസിന്‍റെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നായാണ് ഇരിക്കൂറിനെ കണക്കാക്കുന്നത്.
പ്രാദേശികമായി കോൺഗ്രസുകാറം വോട്ടർമാരും അതി ശക്തമായി എതിർത്തതോടെ 1982 മുതല്‍ എട്ട് തവണ പ്രതിനിധീകരിച്ച മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞു ചങ്ങനാശേരിക്കാരന്‍ കെസി ജോസഫ് ഇരിക്കൂർ വിട്ട് ഓടുകയായിരുന്നു. കെസി ജോസഫ് മണ്ഡലം വിട്ടോടിയതോടെ കെസി വേണുഗോപാലിന്റെ വിശ്വസ്തനായ സജീവ് ജോസഫിന് ഇരിക്കൂറിൽ സീറ്റ് ലഭിച്ചു. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കി അവസരം മുതലെടുക്കാൻ ശ്രമിച്ചെങ്കിലും സജി കുറ്റിയാനിമറ്റം സജീവ് ജോസഫിന് മുന്നിൽ തോൽവി രുചിച്ചു . എന്നാൽ ഇത്തവണ ജോൺ ബ്രിട്ടാസിനെ ഇറാക്കിൽ മണ്ഡലം പിടിച്ചെടുക്കാനാണ് എല്‍ഡിഎഫ് ശ്രമം.




