ഡല്‍ഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍. കെട്ടിച്ചമച്ച കേസ്, ഒരു മുഖ്യമന്ത്രിയെ വലിച്ചിഴച്ച് കൊണ്ടുപോയി ജയിലിലടച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍

Must Read

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍.സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി റൗസ് അവന്യൂകോടതിയുടേതാണ് ഉത്തരവ്. ഗൂഢാലോചന തെളിയിക്കാനായില്ല എന്ന് കോടതി നിരീക്ഷിച്ചു.
മദ്യനയ അഴിമതി കേസില്‍ കുറ്റവിമുക്തകനാക്കപ്പെട്ട വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി അരവിന്ദ് കെജ്‌രിവാള്‍. എഎപിയെ നശിപ്പിക്കാന്‍ മുതിര്‍ന്ന ആംആദ്മി നേതാക്കളെ ജയിലില്‍ അടച്ചുവെന്നും കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഎപിയെ നശിപ്പിക്കാന്‍ അഞ്ച് മുതിര്‍ന്ന നേതാക്കളെ പിടിച്ച് ജയിലില്‍ ഇട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം ഒരു മുഖ്യമന്ത്രിയെ അദ്ദേഹത്തിൻ്റെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് ആറ് മാസം ജയിലില്‍ അടച്ചു. ഞങ്ങളുടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ രണ്ട് വര്‍ഷത്തോളം ജയിലിലടച്ചു. അത് കേസ് മുഴുവനും കെട്ടിച്ചമച്ചതായിരുന്നു,’ കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങളെ ഉപദ്രവിച്ചു. ടിവി ചാനലുകളില്‍ ചര്‍ച്ചകള്‍ നടന്നു. കെജ്‌രിവാള്‍ അഴിമതിക്കാരനാണെന്ന് അതില്‍ എഴുതിക്കാണിച്ചുവെന്നും കെജ്‌രിവാള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഉടന്‍ തന്നെ കെജ്‌രിവാളിനെ മനീഷ് സിസോദിയ ആശ്വസിപ്പിക്കുകയും ചെയ്തു.സിബിഐ കേസ് കെട്ടച്ചമച്ചതാണെന്നും കേസില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും ഡല്‍ഹി കോടതി കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കുന്ന വിധിയില്‍ പറഞ്ഞു.

മദ്യനയം രൂപീകരിച്ചതില്‍ വിശാല ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വിധിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിന്ന് മനീഷ് സിസോദിയ അടക്കമുള്ള എല്ലാ ആംആദ്മി നേതാക്കളെയും ഒഴിവാക്കി. കേസില്‍ ഉള്‍പ്പെട്ട 23 ആംആദ്മി നേതാക്കളെയാണ് കുറ്റവിമുക്തരാക്കിയത്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് വിധി പറഞ്ഞത്.

സിസോദിയയ്ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് കെജ്രിവാളിനെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും കോടതി. കേസില്‍ പൊതുപ്രവര്‍ത്തകനായ കുല്‍ദീപ് സിംഗിനെ ഒന്നാം പ്രതിയാക്കിയ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.

മോദിയും അമിത് ഷായും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. താന്‍ നിരപരാധിയും സത്യസന്ധനുമാണ്. താന്‍ അഴിമതിക്കാരനല്ലകെജ്രിവാളും മനീഷ് സിസോദിയയും സത്യസന്ധരാണെന്ന് കോടതി പറഞ്ഞു.സത്യം വിജയിച്ചു എന്ന് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ പ്രതികരിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This