കാപ്പാടൻ രമേശന്റെ ഓർമയിൽ വിതുമ്പി സുധാകരൻ. സ്ഥാനാർത്ഥിത്വ വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ.കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പരിപാടിയിൽ നിന്ന് വിട്ടുനിന്നു. എല്ലാം പാർട്ടി തീരുമാനിക്കും സീറ്റ് വിവാദത്തിൽ മയപ്പെടുത്തി പ്രതികരിച്ച് കെ സുധാകരൻ

Must Read

കണ്ണൂർ: മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായ കാപ്പാടൻ രമേശന്റെ ഓർമയിൽ വിതുമ്പി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. രമേശന്റെ കുടുംബത്തിന് വീട് നിർമിച്ചുനൽകുന്ന ചടങ്ങിലാണ് സുധാകരൻ വികാരാതീനനായത്. സംസാരിക്കുന്നതിനിടെ തൊണ്ടയിടറുകയും കണ്ണ് നിറയുകയും ചെയ്തു.നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച എല്ലാ കാര്യവും പാർട്ടി തീരുമാനിക്കുമെന്ന് കെ. സുധാകരൻ. കണ്ണൂർ സീറ്റിന് വേണ്ടിയുള്ള ആവശ്യം അനുയായികളും ശക്തമാക്കിയ സാഹചര്യത്തിലാണ് സുധാകരൻ്റെ പ്രതികരണം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വികാരാധീനനായാണ് സുധാകരൻ ചടങ്ങിൽ സംസാരിച്ചത്. താൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് കാപ്പാടൻ രമേശൻ കാരണമാണെന്ന് സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പരിപാടിയിൽ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി.

വാക്കുകൊണ്ടും, വിവരങ്ങൾ കൊണ്ടും ദൗത്യങ്ങൾ കൊണ്ടും തന്നെ സംരക്ഷിച്ച പ്രവർത്തകരെ താൻ ഓർക്കുകയാണ്. ഒരുപാട് കടമ്പകൾ കടന്നുവരാൻ സാഹചര്യമുണ്ടാക്കിയത് കാപ്പാടൻ രമേശനാണ്. സിപിഐഎമ്മിന്റെ ഏത് ആക്രമണത്തെയും ചെറുക്കാന്‍ എന്നും എപ്പോഴും കാപ്പാടൻ എത്തും. ആത്മാർത്ഥമായ സമീപനവും പ്രവർത്തനവുമായിരുന്നു കാപ്പാടന്റെത്. എല്ലാ കാലഘട്ടങ്ങളിലും ഈ പാർട്ടിയുടെ ഓർമയുടെ പ്രതീകമാണ് കാപ്പാടൻ രമേശൻ എന്നും സുധാകരൻ ഓർമിച്ചു.

സ്ഥാനാർത്ഥിത്വ വിവാദങ്ങൾക്കിടെ മൂന്ന് ദിവസത്തിനുശേഷമാണ് കെ സുധാകരൻ പൊതുവേദിയിയിൽ എത്തുന്നത്. കപ്പാടൻ രമേശന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാനത്തിനാണ് സുധാകരൻ എത്തിയത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല.

കെ സുധാകരന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു കൈപ്പടം രമേശൻ. ഹൃദയാഘാതം മൂലം 2020ലാണ് അദ്ദേഹം അന്തരിച്ചത്. കാപ്പാടൻ രമേശനെ ഓർമിച്ചുകൊണ്ട് വളരെ വൈകാരികമായ ഒരു കുറിപ്പ് സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. വർഷങ്ങളോളം തന്റെ കൂടെ നിഴലായി നിന്ന ഒരാളായിരുന്നു എന്നും വിജയങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ കൂടെയുണ്ടായിരുന്ന ഒരു വിശ്വസ്ത സഹയാത്രികനായിരുന്നു രമേശൻ എന്നുമാണ് സുധാകരൻ കുറിച്ചത്. ഇന്ന് ഒപ്പമില്ലെങ്കിലും തനിക്ക് ആത്മവിശ്വാസം നല്‍കുന്ന ഓര്‍മ്മയായി രമേശൻ കത്തിജ്വലിച്ചു നില്‍ക്കുന്നുവെന്നും ഒരു മനുഷ്യൻ തന്റെ ജീവിതം മറ്റൊരാളുടെ സ്വപ്നങ്ങൾക്ക് വേണ്ടി സമർപ്പിച്ചാൽ, ആ മനുഷ്യൻ ഒരിക്കലും മരിക്കുകയില്ല എന്നും സുധാകരൻ ഓർമിച്ചു.

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ജീവിതയാത്രയിൽ ചിലർ ഒപ്പം നടക്കും.ചിലർ ഒരു ഘട്ടത്തിൽ പിരിഞ്ഞുപോകും.പക്ഷേ ചിലർ ഉണ്ടാകും. നമ്മുടെ നിഴലായി മാറി, നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകുന്നവർ.

വർഷങ്ങളോളം എന്റെ കൂടെ നിഴലായി നിന്ന ഒരാൾ,എന്റെ സന്തോഷങ്ങളിലും പോരാട്ടങ്ങളിലും, വിജയങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ കൂടെയുണ്ടായിരുന്ന ഒരു വിശ്വസ്ത സഹയാത്രികൻ, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകൻ ശ്രീ. കാപ്പാടൻ രമേശൻ. ഞാൻ മുന്നിൽ നടന്നപ്പോൾ പിന്നിൽ നിന്നു കരുത്തായി എന്നും രമേശന്‍ കൂടെ ഉണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ സ്നേഹവും വിശ്വാസവും എൻ്റെ ഏറ്റവും വലിയ ശക്തിയായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This