യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി രമേശ് ചെന്നിത്തല,കെ സുധാകരന്റെ പിന്തുണയ്ക്ക് പിറകെ പിന്തുണയുമായി പി ജെ കുര്യനും

Must Read

പത്തനംതിട്ട: യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകുമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു . കെ സുധാകരന്റെ പ്രസ്താവനയോടെ പ്രതികരിക്കാതെ കെ സണ്ണി ജോസഫ്ഉം കെസി വേണുഗോപാലും .എന്നാൽ രമേശ് ചെന്നിത്തലയായിരിക്കും മുഖ്യമന്ത്രിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ പറഞ്ഞു . യുഡിഎഫ് തിരുവല്ല മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പി ജെ കുര്യൻ്റെ പരാമർശം. യുഡിഎഫിന് അനുകൂല സാഹചര്യമെന്നും എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും പി ജെ കുര്യൻ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തിയായിരുന്നു പി ജെ കുര്യന്റെ പരാമർശം. യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആയിരിക്കും എന്നാണ് പി ജെ കുര്യൻ പറഞ്ഞത്. സാറിന് സംശയമുണ്ടോ എന്ന് പ്രവർത്തകർ തമാശരൂപേണ ചോദിച്ചപ്പോൾ തനിക്ക് സംശയം ഒന്നും ഇല്ല എന്നായിരുന്നു പി ജെ കുര്യൻ്റെ മറുപടി. ചെന്നിത്തല പറയുന്നത് മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കും എന്നാണ്. ഇപ്പോൾ ചെന്നിത്തലയുടെ അടുത്ത് വർഗീസ് മാമൻ ഇരിക്കുന്നതുപോലെ നിയമസഭയിലും ചെന്നിത്തലയുടെ വലതുവശത്ത് അദ്ദേഹമുണ്ടാകുമെന്നും പി ജെ കുര്യൻ പറഞ്ഞു. യുഡിഎഫിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നുംഒമ്പതാം തിയതി വരെ എല്ലാം മറക്കണമെന്നും പി ജെ കുര്യൻ അഭ്യർത്ഥിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This