തിരിച്ചടി ശക്തമാക്കി ഇറാൻ ; യുഎഇയിലും ബഹ്റൈനിലും കുവൈത്തിലും ആക്രമണം. പെട്രോ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം.ലോകം അതീവ ഭീതിയിൽ

Must Read

ടെഹ്റാൻ ;യുദ്ധം കണക്കുകയാണോ .തിരിച്ചടി വർദ്ധിപ്പിച്ച് ഇറാൻ . യുഎഇയിലും ബഹ്റൈനിലും കുവൈത്തിലും ഇറാൻ ആക്രമണം ഉണ്ടായി . യുഎഇയിൽ അബുദാബിയിലെ ബൊറൂജ് പെട്രോകെമിക്കൽ ഫാക്ടറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് ഫാക്ടറിയിൽ തീപിടിത്തമുണ്ടായി. ഡ്രോണുകൾ തകർത്തതിന് പിന്നാലെ അവശിഷ്ടങ്ങൾ വീണാണ് തീപിടിച്ചത്. ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവെച്ചു. ആളപായമില്ലെന്ന് യുഎഇ അധികൃതർ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ വ്യാപക ഡ്രോൺ ആക്രമണം ഉണ്ടായി. കുവൈത്തിൽ എണ്ണ സംഭരണ കേന്ദ്രങ്ങൾക്കും വൈദ്യുതി-ജലവിതരണ ശൃംഖലകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ രാജ്യത്തെ ഊർജ വിതരണ സംവിധാനം ഭാഗികമായി തടസ്സപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ബഹ്‌റൈനിലെ സിത്ര മേഖലയിൽ ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിന് തീപിടിച്ചെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതിനിടെ, കഴിഞ്ഞദിവസം ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി. പൈലറ്റിനെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം. പൈലറ്റിനെ യുഎസ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. പൈലറ്റ് വനിതയാണോ പുരുഷനാണോ എന്നതിലും വ്യക്തതയില്ല.

 

Previous articleവയനാട് ദുരിതാശ്വാസം,രക്ഷയില്ലാതെ തട്ടിക്കൂട്ട് കണക്കുമായി കോൺഗ്രസ് ! കോണ്‍ഗ്രസ് ആകെ പിരിച്ചത് 5.38 കോടി,യൂത്ത് കോണ്‍ഗ്രസ് 1.5 കോടി; ഭൂമിക്ക് മാത്രം 6.18 കോടി.കോൺഗ്രസ് ദുരന്തത്തെ വിറ്റ് ക്യാഷ് ആക്കി;കോൺ​ഗ്രസ് ദുരന്തങ്ങൾക്കായി കാത്തിരിക്കുന്നു.വീണ്ടും അവതരിപ്പിച്ചത് കൊള്ള നടത്താൻ: എം. സ്വരാജ്
Next articleഎല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ വരരുത്,വന്നാല്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിന്റെ ഭാഗമാക്കും. പാകിസ്ഥാന്‍ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗവണ്‍മെന്റിനെയും കോണ്‍ഗ്രസ് ഗവണ്‍മെന്റിനെയും നിയന്ത്രിക്കാന്‍ പോകുന്നത് – പി കെ കൃഷ്ണദാസ്

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This