തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും.തുടര്‍ഭരണം ഉറപ്പെന്ന് കെ വി തോമസ്.കെ സി വേണുഗോപാല്‍ വേണ്ട’; വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ക്യാമ്പയിന്‍.

Must Read

ന്യുഡൽഹി : വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ട് വിദേശരാജ്യങ്ങളില്‍ അടക്കം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ക്യാമ്പയിന്‍ തുടങ്ങി .കെ സി വേണുഗോപാലിനോട് നോ പറയുക വിഡി സതീശനെ പിന്തുണക്കണം’ എന്നാണ് ക്യാമ്പയിന്‍. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് ഇമെയില്‍ അയക്കാനും നിര്‍ദേശമുണ്ട് . യുകെ , അയർലണ്ട് അടക്കമുള്ള വിദേശരാജ്യങ്ങളിലെ കോണ്‍ഗ്രസ് അനുകൂല മലയാളി സംഘടനകളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരമൊരു സന്ദേശം പ്രചരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി ഡി സതീശനെ പിന്തുണയ്ക്കുക കെ സി വേണുഗോപാലിന് നോ പറയുക എന്നതാണ് സന്ദേശത്തില്‍ പറയുന്നത്. ഒപ്പം മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ ഇമെയില്‍ ഐഡിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വി ഡി സതീശനെ അനുകൂലിച്ച് ഈ ഐഡികളിലേക്ക് മെയില്‍ അയക്കാനാണ് ആവശ്യപ്പെടുന്നത്.

അതേസമയം തുടര്‍ഭരണം ഉറപ്പാണെന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. യുഡിഎഫില്‍ ഇപ്പോഴെ മുഖ്യമന്ത്രിയെ ചൊല്ലി തമ്മിലടി തുടങ്ങി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ സ്ഥിതി മോശമെന്നും, രാഷ്ട്രീയത്തില്‍ ഒളിച്ചോട്ടം ശരിയല്ലെന്നും കെവി തോമസ് പറഞ്ഞു.

പ്രാവശ്യം കൂടി അധികാരത്തില്‍ വരുന്നില്ലെങ്കില്‍ കോണ്‍ഗ്രസും പിരിച്ചുവിടേണ്ടി വരും. സ്ഥിതി വളരെ മോശമാണ്. വോട്ട് പെട്ടിയിലാണ് കിടക്കുന്നത്. അതിന് മുന്‍പേ ആരാണ് മുഖ്യമന്ത്രി എന്ന് തര്‍ക്കമാണ്. ഇവരുടെ സ്വഭാവം എല്ലാവര്‍ക്കും മനസിലായി. സ്വാഭാവികമായി അടുത്ത ഭരണം എല്‍ഡിഎഫിനായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കുമൊരു തര്‍ക്കവുമില്ല. രാഷ്ട്രീയത്തില്‍ വിജയപരാജയങ്ങളുണ്ടാകും. അതില്‍ നിന്ന് ഓടിയൊളിക്കുകയല്ല വേണ്ടത്. ഓടിയൊളിക്കുമെന്ന് പറഞ്ഞയാള്‍ എങ്ങനെ ഈ സംസ്ഥാനത്ത് 100 സീറ്റുമായി അധികാരത്തില്‍ വരും – അദ്ദേഹം ചോദിച്ചു.

Latest News

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ഹാഷ് വാല്യു; അതിജീവിതയുടെ ഹർജിയിൽ രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി.മുൻപ് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനും ഇപ്പോൾ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത...

More Articles Like This