അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ഇനി ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദർശിക്കും. ദുബായ് എക്സ്പോയിലെ കേരള പവലിയൻ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിക്കുന്നത്. ഫെബ്രുവരി നാലിനാണ് കേരള പവലിയൻ ഉദ്ഘാടനം.
പതിവ് ഖദർ ഷർട്ടും വെള്ളമുണ്ടും മാറ്റി പാന്റ്സും ഷർട്ടും ധരിച്ചാണ് മുഖ്യമന്ത്രി ദുബൈയിൽ എത്തിയത്. മുഖ്യമന്ത്രിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ കമലയും യുഎഇയിലെ യാത്രയിൽ ഒപ്പമുണ്ട്.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ആദ്യമായിട്ടാണ് പിണറായി വിജയൻ യുഎഇ സന്ദർശിക്കുന്നത്. സന്ദർശനത്തിനിടെ അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ജനവരി 15 നായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയത്. ഫെബ്രുവരി 7നാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങിയെത്തുക.