പള്ളിപ്പണിക്കല്ല പൈസ കൊടുത്തത്, സ്വാധീനിക്കാൻ തന്നെ . ദിലീപിനെ പെടുത്തി അന്വേഷണ സംഘം

Must Read

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഡാലോചന കേസില്‍ ജാമ്യം ലഭിക്കാനായി ബിഷപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കുറ്റസമ്മതം നടത്തി ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് സൂരജിന്റെ ഈ വെളിപ്പെടുത്തൽ. 50000 രൂപ ഇതിനായി കൊടുത്തെന്നും സൂരജ് പറഞ്ഞു. എന്നാല്‍ പൈസ കൊടുത്തത് പള്ളിപ്പണിക്കാണെന്നാണ് ദിലീപ് പറഞ്ഞത്. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ ദിലീപ് ക്ഷുഭിതനായെന്നും അന്വേഷണവുമായി സഹകരിക്കില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ വിശദീകരണം കോടതിയില്‍ എഴുതി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയാണ് ദിലീപ് സമർപ്പിക്കുക. ഇതും പരിഗണിച്ചതിന് ശേഷമാണ് തിങ്കളാഴ്ച കോടതി വിധി പറയുക.

ജസ്റ്റിസ് പി ഗോപിനാഥ് ആണ് തിങ്കളാഴ്ച രാവിലെ 10.15ന് വിധി പറയുക. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ശനിയാഴ്ച രേഖാമൂലം അറിയിക്കണമെന്നാണ് കോടതി അറിയിച്ചത്. കേസില്‍ ഇനിയും വാദം പറയാനുണ്ടെന്നാണ് കോടതി അറിയിച്ചത്.

അതേസമയം കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിധി പറയാനുണ്ടാകുന്ന താമസം അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This