ഇനി പിണറായിക്ക് വെല്ലുവിളികളില്ല , ലോകായുക്തയിലും ജയം. ഓർഡിനൻസിൽ ഒപ്പ് വച്ച് ഗവർണർ

Must Read

 

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ഒപ്പ് വച്ചു. ഗവർണർ ഒപ്പ് വച്ചതോടെ ലോകായുക്ത ഭേദഗതി പ്രാബല്യത്തിലായി. ലോകായുക്തയുടെ വിധി ഇനി സർക്കാരിന് തള്ളാനാകും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ലോകായുക്ത ഓര്‍ഡിനന്‍സ് തീരുമാനമാകാതെ നിന്ന അവസരത്തിലാണ് മുഖ്യമന്ത്രി ഗവർണറെ കണ്ടത്. ഗവർണറെ കണ്ട മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് അദ്ദേഹത്തോട് വിശദീകരിച്ചിരുന്നു.

വിദേശത്തുനിന്ന് മടങ്ങിയെത്തിയ ദിവസം തന്നെ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത് ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകുന്നതിന്‍റെ സൂചനയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തലസ്ഥാനത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഒരുമണിക്കൂറിനുശേഷം തന്നെ രാജ്ഭവനിലെത്തിയിരുന്നു.

കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കാനിടയായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിലെ ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമായതിനാല്‍ ഭേഗദതി വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. നേരത്തെ ഗവര്‍ണര്‍ നല്‍കിയ കത്തിന് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കിയിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത് ഗുണം ചെയ്തിരിക്കുകയാണ്.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This