ഇനി ദിലീപ് കൂടുതൽ കരുത്തൻ ; പ്രതി പുറത്തെത്തിയതില്‍ ആശങ്കയെന്ന് ബാലചന്ദ്രകുമാർ

Must Read

തിരുവനന്തപുരം : വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് ബാലചന്ദ്രകുമാര്‍. ദിലീപിന് ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍കൂര്‍ ജാമ്യ നടപടികള്‍ നീണ്ടുപോയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സമയം ലഭിച്ചുവെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു. പ്രബലനായ ഒരാളാണ് പ്രതി എന്നും അയാള്‍ പുറത്തെത്തിയതിനാല്‍ ആശങ്കയുണ്ട്. ഇത് കേസിനെ ബാധിക്കാം. സാക്ഷി എന്നുള്ള നിലയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമായിരിക്കും മുന്നോട്ടുപോവുകയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

പ്രതിഭാഗം പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളിലുള്ളത് താൻ തന്നെയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. താന്‍ ദിലീപുമായി നടത്തിയ സൗഹൃദ സംഭാഷണമാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്. ഒരു നിര്‍മാതാവ് എന്നുള്ള നിലയിലാണ് സാമ്പത്തിക കാര്യങ്ങള്‍ സംസാരിച്ചത്.

അതില്‍ ഭീഷണിയോ മറ്റോ ഉണ്ടായിരുന്നില്ലെന്ന് അത് കേട്ടാല്‍ മനസ്സിലാകുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തനിക്കെതിരെയുള്ള പീഡന പരാതി കെട്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This