പ്രണയദിനത്തിന് മാറ്റേകാന്‍ ലഹരി പാര്‍ട്ടി. പിടികൂടിയത് 20 ലക്ഷം രൂപയുടെ മയക്ക് മരുന്ന്

Must Read

കോഴിക്കോട്: വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്കായി വില്‍പ്പനയ്ക്ക് എത്തിച്ച 20 ലക്ഷം രൂപ വില മതിക്കുന്ന മയക്ക് മരുന്നുമായി യുവാവ് പിടിയില്‍. മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ യും 25 എല്‍.എസ്.ഡി. സ്റ്റാമ്പുകളുമാണ് അറസ്റ്റിലായ യുവാവിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താമരശ്ശേരി അമ്പായത്തോട് മീനംകുളത്ത് ചാലില്‍ റോഷനാണ് ആണ് പിടിയിലായത്. ഇന്ന് വൈകുന്നേരം 7.00 മണിക്ക് മാങ്കാവില്‍ നിന്നും ഫറോക്ക് എക്‌സൈസ് റേഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന 13.103 മില്ലി എം.ഡി.എം.എ യും 25 എല്‍.എസ്.ഡി. സ്റ്റാമ്പുകളുകളും കണ്ടെടുത്തത്.

ബാഗ്ലൂരില്‍ നിന്നും എത്തിക്കുന്ന മയക്ക് മരുന്നുകള്‍ താമരശ്ശേരി കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളില്‍ വില്‍പ്പന നടത്താനുള്ളതാണെന്ന് ഇയാള്‍ മൊഴി നല്‍കി.

എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. നിഷില്‍കുമാര്‍, പ്രവന്റീവ് ഓഫീസര്‍ മാരായ ടി. ഗോവിന്ദന്‍, വി.ബി. അബ്ദുള്‍ ജബ്ബാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍. ശ്രീശാന്ത്, എന്‍. സുജിത്ത്, ടി. രജുല്‍ എന്നിവരും ഉണ്ടായിരുന്നു.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This