രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിക്കില്ല;അമേഠിയില്‍ ഗാന്ധികുടുംബാംഗം തന്നെ മത്സരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം

Must Read

അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥി വൈകുകയാണ്. രാഹുൽ ​ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയിരിക്കുകയാണ് കോൺ​ഗ്രസ് നേതാക്കൾ. അതേസമയം അമേഠി ലോക്‌സഭാ സീറ്റില്‍ ഗാന്ധി കുടുംബത്തിലെ അംഗം തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. ഏഴു ഘട്ടമായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ടത്തില്‍ മെയ് 20ന് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിഷേധം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്നു ദിവസം മാത്രമേ ബാക്കിയുള്ളു. ഇതുവരെയും കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുൽ ഗാന്ധി അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറല്ലെന്നും കുടുംബാംഗങ്ങളെ ആരെയും ഈ സീറ്റുകളിൽ മത്സരിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഭാരവാഹികൾ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ​ഗാന്ധിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കൻ ശ്രമിച്ചിരുന്നെന്ന് പാർട്ടി പ്രവർത്തകൻ പറഞ്ഞതായാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്നലെ രാത്രി റായ്ബറേലിയിൽ നിൽക്കാൻ രാ​ഹുൽ ഗാന്ധി സമ്മതിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് തീരുമാനം മാറ്റി. കുടുംബാംഗങ്ങളാരും ഈ സീറ്റുകളിൽ മത്സരിക്കാൻ രാഹുൽ ആഗ്രഹിക്കുന്നില്ലെന്നും മറ്റൊ നേതാവ് പറഞ്ഞു.വയനാട്ടിൽ തുടരാനാണ് രാഹുൽ താൽപ്പര്യപ്പെടുന്നതെന്നാണ് കോൺ​ഗ്രസ് നേതാക്കൾ പറയുന്നു. അഞ്ചാം ഘട്ടമായി മേയ് 20നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This