തിരുവനന്തപുരം : 40 വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഭാരവാഹിത്വത്തിലേക്ക് ഒരു കെഎസ് യു പ്രതിനിധി എത്തി. യൂണിവേഴ്‌സിറ്റി കോളേജ് ആര്‍ട്‌സ് ക്ലബ്ല് സെക്രട്ടറി സ്ഥാനമാണ് കെഎസ്‌യുവിന് ലഭിച്ചത്. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവായതോടെയാണ് കെഎസ് യുവിന് ആര്‍ട്‌സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം ലഭിച്ചത്.
എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയായിരുന്ന വിദ്യാര്‍ത്ഥി, കോളേജില്‍ നിന്നും ടിസി വാങ്ങിപ്പോയ സാഹചര്യത്തിലാണ് പത്രിക അസാധുവായി പ്രഖ്യാപിച്ചത്. എന്നാല്‍ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.
പത്രിക അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളജില്‍ എസ് എഫ് ഐ-കെഎസ് യു സംഘര്‍ഷമുണ്ടായി. എസ് എഫ് ഐ പ്രവര്‍ത്തകന്‍ പ്രണവിന് പരിക്കേറ്റു. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
യൂണിയന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഈ സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ
യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. വെള്ളിയാഴ്ച വരെ കോളജിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കോളേജില്‍ എസ്എഫ്‌ഐ അക്രമം അഴിച്ച് വിടുകയാണെന്ന് കെഎസ് യു പ്രതികരിച്ചു.