കണ്ണൂരില്‍ വീണ്ടും ശൈശവ വിവാഹം !! , സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസ്

Must Read

മയ്യില്‍ : കോടതി വിധി ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹ നിശ്ചയം നടത്തിയ രക്ഷിതാക്കള്‍ക്കെതിരെയുള്ള പോലീസ് കേസെടുത്തു. മലപ്പട്ടം അടൂരിലാണ് സംഭവം നടന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പട്ടം അടൂരിലെ ശിഹാബ്, ഭാര്യ നദീറ എന്നിവര്‍ക്കെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ പരാതിയില്‍ മയ്യില്‍ പോലിസ് കേസെടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിച്ച് അയക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് കോടതി ഉത്തരവ് രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ പോലീസ് വീട്ടുകാര്‍ക്ക് നോട്ടീസും കൈമാറിയിരുന്നു.

എന്നാല്‍ ഉത്തരവുകള്‍ എല്ലാം ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹ നിശ്ചയം ഇവര്‍ നടത്തി. തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരാതിയിലാണ് മയ്യില്‍ പോലീസ് കേസെടുത്തത്.

കണ്ണൂര്‍ ജില്ലയില്‍ ശൈശവ വിവാഹം വര്‍ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലിസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെല്ലും ബാലാവകാശ കമ്മിഷനും നിയമനടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

 

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This