നയതന്ത്ര സ്വര്‍ണക്കടത്തിലെ കള്ളപ്പണയിടപാടു കേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് മാപ്പുസാക്ഷിയാക്കും. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ ഡല്‍ഹിയിലെ ഇ.ഡി ഡയറക്ടറേറ്റിനെ അറിയിച്ചു. പ്രതിയെ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനു നിയമപരമായ അധികാരമുണ്ടെങ്കിലും ശ്രദ്ധേയമായ കേസായതിനാലാണു ഡയറക്ടറേറ്റിനെ അറിയിച്ചിരിക്കുന്നത്. ഡയറക്ടറേറ്റിന്റെ മറുപടിയെത്തിയശേഷം തുടര്‍നടപടി സ്വീകരിക്കും. മാപ്പുസാക്ഷിയാകാന്‍ സ്വപ്ന സമ്മതമറിയിച്ചിട്ടുണ്ട്. കൂട്ടുപ്രതി പി.എസ് സരിത്തും ഇ.ഡിയുമായി സഹകരിക്കുമെന്നാണ് സൂചന. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ഡോളര്‍കടത്തു കേസുകളില്‍ സ്വപ്നയും സരിത്തും ഒന്നിച്ചു നീങ്ങുമ്പോള്‍ മറ്റെല്ലാ പ്രതികളും മറ്റൊരു സംഘമായാണു നീങ്ങുന്നത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാര്‍ത്ത.