ദിലീപിന്റെ അഭിഭാഷകരും പ്രതിസ്ഥാനത്തേക്ക് ?സാക്ഷിയെ സ്വാധീനിച്ചു;രാമൻപിള്ളയെ വെള്ളം കുടിപ്പിക്കാൻ പോലീസ്!!പൂട്ടാനുറച്ച് ക്രൈം ബ്രാഞ്ച് !ദിലീപിന്റെ അഭിഭാഷകനെ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചു

Must Read

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന്റെ അഭിഭാഷകൻ സാക്ഷിയെ സ്വാധീനിക്കിക്കാൻ ശ്രമിച്ചു എന്ന ആരോപണം ശക്തമാവുകയാണ് .ദിലീപിന്റെ അഭിഭാഷകരും പ്രതിയാകുമോ എന്ന് സംശയിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ അന്വോഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ മുൻ കൂർ ജാമ്യം ലഭിച്ചു എങ്കിലും ദിലീപ് ഇപ്പോഴും വലിയ പ്രതിസന്ധിയിലാണ് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു . കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് നോട്ടീസ്.

ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കലിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അഭിഭാഷകനായതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് രാമന്‍ പിള്ള മറുപടി നല്‍കി. നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി ജിന്‍സനെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള ശ്രമം നടത്തിയത് സംബന്ധിച്ച തെളിവുകള്‍ പുറത്ത് വന്നിരുന്നു .

ജിന്‍സന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസര്‍ എന്നയാള്‍ വഴി രാമന്‍പിള്ള നടത്തിയ ശ്രമത്തിന്റെ ഓഡിയോയാണ് നേരത്തെ പുറത്തുവന്നത്. ദിലീപ് പറഞ്ഞിട്ടായിരിക്കും രാമന്‍പിള്ള തന്നെ വിളിച്ച് ജിന്‍സനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് നാസര്‍ ഓഡിയോയില്‍ പറയുന്നു. നടി ആക്രമണ കേസിലെ നിര്‍ണായക സാക്ഷിയാണ് ജിന്‍സന്‍.

ജിന്‍സന്‍ കൂറുമാറിയാല്‍ ഏറ്റവും കൂടുതല്‍ ഗുണകരമാവുന്നത് ദിലീപിനായിരിക്കും. ദിലീപ് താനുമായി നേരിട്ട് ബന്ധപ്പെടാത്തത് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കാര്യം പുറത്താവുമെന്നതിനാലാവുമെന്നും രാമന്‍പിള്ളയോട് നേരിട്ട് വിളിക്കാന്‍ പറയെന്നും ജിന്‍സന്‍ പറയുന്നു. 25 ലക്ഷം രൂപ മിനിമം ലഭിക്കുമെന്ന് പ്രതീക്ഷയാണ് ജിന്‍സന്‍ പങ്കുവെക്കുന്നത്. അഞ്ച് സെന്റ് വസ്തു കിട്ടുന്ന മാര്‍ഗമാണിതെന്നും നാസര്‍ പറയുന്നു.

പള്‍സര്‍ സുനിയെ നമുക്ക് പിന്നീട് ഇറക്കാമെന്നും നാസര്‍ പറയുന്നുണ്ട്. ജിന്‍സനെ സ്വാധീനിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നുണ്ട്. ക്രൈംബ്രാഞ്ചാണ് ഇക്കാര്യം അന്വേഷിക്കുന്നത്.

Latest News

രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിക്കില്ല;അമേഠിയില്‍ ഗാന്ധികുടുംബാംഗം തന്നെ മത്സരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം

അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥി വൈകുകയാണ്. രാഹുൽ ​ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയിരിക്കുകയാണ് കോൺ​ഗ്രസ് നേതാക്കൾ. അതേസമയം...

More Articles Like This