കുറ്റവാളികള്‍ നാട്ടില്‍ വിലസുന്നു, ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നയാള്‍ കൊടും ക്രിമിനല്‍ !!

Must Read

പട്ടാപ്പകല്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്ന അജീഷ് കൊടും കുറ്റവാളി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ നോട്ടപ്പുള്ളിയുമാണ് ഇയാൾ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയായ ലക്ഷ്മിയെ വിവാഹത്തിന് മുമ്പ് പീഡിപ്പിച്ച കേസിൽ ഇയാള്‍ പ്രതിയായിരുന്നു. പിന്നീട് ലക്ഷ്മിയെ വിവാഹം ചെയ്താണ് ശിക്ഷയില്‍ നിന്ന് അജീഷ് രക്ഷപ്പെട്ടത്. 2019ല്‍ ഭാര്യയെ സമൂഹമാദ്ധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് മംഗലപുരം സ്വദേശി നിതീഷിനെ കോരാണി ഷേക് പാലസിന് സമീപത്തു വിളിച്ചുവരുത്തി ലക്ഷ്മിയും അജീഷും കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

നിതീഷിനെ വിളിച്ചുവരുത്തിയ ലക്ഷ്മിയെ അപ്പോള്‍ത്തന്നെ നാട്ടുകാര്‍ പിടികൂടിയെങ്കിലും സംഭവത്തിനുശേഷം ഒളിവില്‍പ്പോയ അജീഷിനെ തൊട്ടടുത്ത ദിവസമാണ് ആറ്റിങ്ങല്‍ പൊലീസ് പിടികൂടിയത്. ആനായിക്കോണത്ത് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു അജീഷ്. കുപ്രസിദ്ധ ഗുണ്ടയും നാല്പതോളം ക്രിമിനല്‍ കേസിലെ പ്രതിയുമായ പോത്ത് ഷാജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് അജീഷ് ശ്രദ്ധിക്കപ്പെടുന്നത്.

വാക്കുതര്‍ക്കത്തിനിടെ ബൈക്കിന്റെ സൈലന്‍സര്‍ ഊരി ഷാജിയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജി രക്ഷപ്പെട്ടെങ്കിലും 2019 സെപ്തംബറില്‍ ബന്ധുവിന്റെ വെട്ടേറ്റ് മരിച്ചു. ഗുണ്ടാപ്പണം വീതം വയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്.

ഷാജിയുടെ മരണത്തോടെ കൂടുതല്‍ കരുത്തനായ അജീഷ് പിന്നീട് ചന്ദനക്കള്ളക്കടത്ത്, മയക്കുമരുന്ന്, കഞ്ചാവ്, കൂലിത്തല്ല് എന്നിവയില്‍ സജീവമായി.ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിലവില്‍ പത്തോളം കേസുകളുണ്ട്.

Latest News

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ. തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്...

More Articles Like This