ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ശിവകുമാര്‍ വിവാഹിതയാകുന്നു. അന്തരിച്ച കഫേ കോഫി ഡെ സ്ഥാപകന്‍ സിദ്ധര്‍ത്ഥയുടെ മകന്‍ അമര്‍ത്യയാണ് ഐശ്വര്യയുടെ വരന്‍. 22കാരിയായ ഐശ്വര്യ എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ്. നിലവില്‍ ഡികെ സ്ഥാപിച്ച ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിന്റെ ഭരണച്ചുമതല നിര്‍വ്വഹിക്കുകയാണ് ഐശ്വര്യ.
അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അമര്‍ത്യ (26) പിതാവിന്റെ മരണ ശേഷം അമ്മ മാളവികയ്ക്ക് ഒപ്പം കുടുംബ ബിസിനസ് നടത്തുകയാണ്.കര്‍ണാടക മുന്‍മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകളാണ് അമര്‍ത്യയുടെ അമ്മ മാളവിക.കൃഷ്ണയുടെ മരുമകനായ സിദ്ധാര്‍ത്ഥയുമായും ഡികെ ശിവകുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നു. സിദ്ധാര്‍ത്ഥയുടെ മരണത്തിന് മുമ്പ് തന്നെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും. അപ്രതീക്ഷിതമായ വിയോഗത്തില്‍ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. സിദ്ധാര്‍ത്ഥ മരിച്ച് ഒരുവര്‍ഷം പിന്നിടുമ്പോള്‍ ഇരു കുടുംബങ്ങളും വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നും ശിവകുമാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച ഇരുകുടുംബങ്ങളും ശിവകുമാറിന്റെ വീട്ടില്‍ വെച്ച് വിവാഹ നിശ്ചയത്തിന്റെ തിയതി തീരുമാനിച്ചുു. എസ്എം കൃഷ്ണയുടെയും സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവികയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകള്‍. ഓഗസ്റ്റില്‍ വിവാഹ നിശ്ചയം നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.