യുക്രെയിനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീനെ അപകീര്‍ത്തിപ്പെടുത്തുന്ന തരം പ്രസ്‌താവനയുമായി ബിജെപി എംഎല്‍എ.
കര്‍ണാടകയില്‍ ഹുബ്ളി -ധാര്‍വാഡ് മണ്ഡലത്തിലെ എംഎല്‍എയായ അരവിന്ദ് ബല്ലാഡാണ് അനാവശ്യ പ്രസ്‌താവന നടത്തിയത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ജന്മനാട്ടിലേക്ക് എത്തിക്കാന്‍ വൈകുന്നത് സംബന്ധിച്ച അരവിന്ദിന്റെ പ്രസ്‌താവന ഇങ്ങനെയായിരുന്നു. ‘മടക്കികൊണ്ടുവരാനുളള ആളുകളെ ലഭിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. അതിലും ബുദ്ധിമുട്ടാണ് മൃതദേഹം ലഭിക്കാന്‍. മൃതദേഹം ഒരു വിമാനത്തില്‍ കൊണ്ടുവരാന്‍ കൂടുതല്‍ സ്ഥലമെടുക്കും. എട്ട് മുതല്‍ പത്ത് പേര്‍ക്ക് വരെ യാത്രചെയ്യാവുന്നിടത്താണ് മൃതദേഹം വയ്‌ക്കുക. അതിനാല്‍ അതിന് സമയമെടുക്കും.’
രാവിലെ ആറ് വരെ കര്‍ഫ്യു നിലനില്‍ക്കുന്നയിടത്താണ് നവീന്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നും ആരോടും പറയാതെയാണ് നവീന്‍ സാധനം വാങ്ങാന്‍ കടയിലേക്ക് പോയതെന്ന നവീന്റെ സുഹൃത്തിന്റെ പ്രതികരണം മുന്‍പ് വന്നിരുന്നു. ഇതിനിടെയാണ് എംഎല്‍എ വിവാദ പ്രസ്‌താവന നടത്തിയത്. യുക്രെയിന്‍ സൈന്യം പുറത്തിറങ്ങാന്‍ അനുവദിച്ച സമയത്ത് സാധനം വാങ്ങാന്‍ കടയില്‍ ക്യൂ നില്‍ക്കവെയാണ് നവീന്‍ കൊല്ലപ്പെട്ടത്.