പ്ലസ് ടു പരീക്ഷ മാര്‍ച്ച്‌ 30നും എസ്.എസ്.എല്‍.സി മാര്‍ച്ച്‌ 31നും തുടങ്ങും

Must Read

സംസ്ഥാനത്തെ സ്കൂളുകളില്‍ മാര്‍ച്ച്‌ 23 മുതല്‍ വാര്‍ഷിക പരീക്ഷ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകളിലെ പരീക്ഷയാണ് 23ന് ആരംഭിക്കുക. ഏപ്രില്‍ രണ്ടിന് പരീക്ഷ അവസാനിക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്കൂളുകള്‍ക്ക് മധ്യവേനല്‍ അവധിയായിരിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 31ന് ആരംഭിച്ച്‌ ഏപ്രില്‍ 29നും പ്ലസ് ടു പരീക്ഷ മാര്‍ച്ച്‌ 30ന് ആരംഭിച്ച്‌ ഏപ്രില്‍ 22ന് പൂര്‍ത്തിയാകും. പ്ലസ് വണ്‍/വി.എച്ച്‌.എസ്.ഇ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടക്കും. പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ്‍ ഒന്നിന് സ്കൂളുകള്‍ വീണ്ടും തുറക്കും. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തികള്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും. മെയ് മാസത്തില്‍ തന്നെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.

പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താന്‍ എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി നടത്തുന്ന ‘തെളിമ’ പദ്ധതി വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This