സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ടൈം ടേബിള്‍ പുന:ക്രമീകരിച്ചു.ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ ഏപ്രില്‍ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ടിയിരുന്ന ഫിസിക്‌സ്,ഇക്കണോമിക്‌സ് പരീക്ഷകള്‍ 26 ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മറ്റ് പരീക്ഷകള്‍ക്കും സമയക്രമത്തിനും മാറ്റമില്ല.
നേരത്തെ സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് 22 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്നു. ഏറെ നാളിന് ശേഷമാണ് അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള കുട്ടികള്‍ക്ക് വാര്‍ഷിക പരീക്ഷകള്‍ നടത്തുന്നത്. പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം.
ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷയ്‌ക്ക് പകരം ഇവര്‍ക്ക് വര്‍ക്ക് ഷീറ്റുകളായിരിക്കും നല്‍കുക.എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചെറിയ ക്ലാസുകളിലെ പരീക്ഷകള്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.