പാർലമെന്റ് മാർച്ചിനിടെ യുഡിഎഫ് എംപിമാർക്ക് മർദനം.ഹൈബി ഈഡൻ എംപിയുടെ മുഖത്തടിച്ച് ഡൽഹി പോലീസ്.അതിക്രമം സഭയിലുയർത്തി എംപിമാർ, എഴുതി നൽകാൻ ആവശ്യപ്പെട്ട് സ്പീക്കർ.

Must Read

ദില്ലി : സിൽവർ ലൈൻ വിഷയത്തിൽ പാർലമെന്റ് മാർച്ചിനിടെ യു ഡി എഫ് എംപിമാർക്ക് മർദനം. വിജയ് ചൗക്കിൽ പ്രതിഷേധിക്കുകയായിരുന്നു എം പിമാരെ ദില്ലി പോലീസ് തടയുകയും ചെയ്തു . കെ റെയിലിൽ പ്രതിഷേധിച്ച് ദില്ലിയിൽ പാർലമെന്റ് മാർച്ചിനിടെയാണ് കേരളത്തിൽ നിന്നുള്ള എംപിമാരെ ദില്ലി പൊലീസ് കയ്യേറ്റം ചെയ്തത്. മാർച്ചിനിടെ എംപിമാരെ ദില്ലി പൊലീസ് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈബി ഈഡൻ, ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, കെ മുരളീധരൻ ബെന്നി ബെഹ്നാൻ, ഡീൻ കുര്യാക്കോസ് തുടങ്ങി എംപിമാരെയാണ് പൊലീസ് കയ്യേറ്റം ചെയ്തത്. ഹൈബി ഈഡന് മുഖത്ത് അടിയേറ്റു. ടിഎൻ പ്രതാപനെ പിടിച്ചു തള്ളി. ബെന്നി ബെഹ്നാനെ കോളറിൽപിടിച്ച് തള്ളി. രമ്യ ഹരിദാസ് എംപിയെയും പുരുഷ പൊലീസ് കയ്യേറ്റം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് കെ മുരളീധരൻ എംപിയെയും പൊലീസ് പിടിച്ചു തള്ളി. കേരളത്തിലെ എംപിമാർ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പൊലീസ് അതിക്രമം ഉണ്ടായത്.കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ദില്ലി പൊലീസ് മർദ്ദനം തുടരുകയായിരുന്നുവെന്ന് എംപിമാർ പ്രതികരിച്ചു.

സംഘർഷത്തിനിടയിൽ എം പിമാരെ ദില്ലി പോലീസ് കൈയ്യേറ്റം ചെയ്തു. ടി എന്‍ പ്രതാപനെയും, കെ മുരളീധരനെയും പിടിച്ച് തള്ളിയെന്നും എം പിമാര്‍ ആരോപിച്ചു. ഹൈഹബി ഈഡൻ എംപിയുടെ മുഖത്ത് ദില്ലി പോലീസ് അടിക്കുന്നതായുള്ള ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. പുരുഷ പോലീസുകാര്‍ തന്നെ മര്‍ദ്ദിച്ചെന്ന് രമ്യ ഹരിദാസ് എം പി ആരോപിച്ചു. തങ്ങൾ എം പിമാരാണെന്ന് ആവർത്തിച്ചെങ്കിലും കടത്തിവിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. പ്രതിഷേധത്തിന് ശേഷം പാ‍ലമെന്റിലേക്ക് പോകാനൊരുങ്ങുവയേണ് ദില്ലി പോലീസിന്റെ അതിക്രമമെന്ന് നേതാക്കൾ പറഞ്ഞു.

ജനാധിപത്യ അവകാശങ്ങൾക്കും, പ്രതിഷേധങ്ങൾക്കും വില കല്പിയ്ക്കാത്ത രണ്ടു സർക്കാരുകളാണ് കേന്ദ്രവും കേരളവും ഭരിയ്ക്കുന്നതെന്ന് ഹൈബി ഈഡൻ എം പി കുറ്റപ്പെടുത്തി എം പി മാർക്കും മാധ്യമപ്രവർത്തകർക്കും വനിതാ എം പിക്കുമെതിരെവരെ പാർലമെന്റ് പരിസരത്ത് അക്രമം നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒരാളെയും നിശ്ശബ്ദരാക്കാനാവില്ല, ഒരു നാവും ഇടറില്ല, ഇനിയുമുറക്കെത്തന്നെ ജനശബ്ദം മുഴങ്ങുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും വ്യക്തമാക്കി.സമാധാനപരമായി സമരം ചെയ്ത് പാര്‍ലമെന്റിലേക്ക് മടങ്ങുന്ന യു ഡി എഫ് എം പിമാരെ പോലീസ് ബലം പ്രയോഗിച്ച തടയുകയായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ആരോപിച്ചു. അതേസമയം ഇന്ന് സിൽവർ ലൈൻ പദ്ധതിയിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് യുഡിഎഫ് എംപിമാർ നോട്ടീസ് നൽകിയിരുന്നു.

എം പിമാരായ ഹൈബി ആന്റോ ആന്റണി എന്നിവരാണ് പദ്ധതിക്ക് അം​ഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽ ഡി എഫ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് മർദിച്ച് ഒതുക്കുകയാണെന്ന് നോട്ടീസിൽ ഹൈബി ഈഡൻ എംപി പറഞ്ഞു. പദ്ധതിക്കെതരായ ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് സർക്കാർ നേരിടുകയാണെന്നും നോട്ടീസിൽ ബൈബി ഈഡൻ ചൂണ്ടിക്കാട്ടി.

,

Latest News

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ. തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്...

More Articles Like This