നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം 2 നടിമാരിലേക്ക് ! മാഡത്തിനെയും തിരിച്ചറിഞ്ഞു?ദിലീപിന്റെ ഫോനിൽ ഞെട്ടിക്കുന്ന വിവരങ്ങൾ.

Must Read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മുൻ രണ്ട് നായികമാരും കുടുങ്ങും .അന്വേഷണ സംഘത്തിന് നിര്‍ണായകമായ വിവരങ്ങള്‍ കിട്ടിയെന്ന് സൂചന. ദിലീപിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ചില സംശയങ്ങള്‍ അടിസ്ഥാനമാക്കിയാണ് നീക്കം. രണ്ട് നടിമാരിലേക്ക് അന്വേഷണം നീളുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. വൈകാതെ അന്വേഷണ സംഘം സുപ്രധാന നീക്കം നടത്തിയേക്കും. ദുബായില്‍ താമസിച്ചിരുന്ന നടിയിലേക്കാണ് അന്വേഷണം നീളുന്നതത്രെ. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ചു എന്ന് പറയപ്പെടുന്ന സൈബര്‍ വിദഗ്ധനെ പറ്റിയുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപ് ഉള്‍പ്പെടെയുള്ള മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിച്ച നടിയിലേക്കാണ് അന്വേഷണ സംഘമെത്തുന്നത്. ഏറെ കാലമായി ഇവര്‍ സിനിമാ രംഗത്ത് സജീവമല്ലായിരുന്നു. ഇപ്പോള്‍ വീണ്ടും തിരിച്ചെത്തുമെന്ന വാര്‍ത്തകളും വന്നിരുന്നു. അതിനിടെയാണ് അന്വേഷണ സംഘത്തിന് പുതിയ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.

സീരിയല്‍ നടിയായ മറ്റൊരു താരത്തിലേക്കും അന്വേഷണ സംഘമെത്തുകയാണ്. ഇവര്‍ പ്രവാസി സംരഭക കൂടിയാണ്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇവരും ഇടപെട്ടു എന്ന സംശയമാണ് ബലപ്പെടുന്നത്. രണ്ട് നടിമാരെയും വൈകാതെ ചോദ്യം ചെയ്‌തേക്കും.

അടുത്തിടെ ദിലീപിന്റെ ഫോണുകള്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ചില രേഖകള്‍ നശിപ്പിച്ചതായി അന്വേഷണ സംഘം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്ന് 12 ചാറ്റുകള്‍ നീക്കിയിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. ഈ ചാറ്റുകള്‍ ആരുമായിട്ടുള്ളതാണ് എന്ന് പരിശോധിച്ചപ്പോഴാണ് നടിമാരിലേക്ക് എത്തിയത് എന്നാണ് സൂചന. ഈ നടിമാരുമായി ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിന്റെ വിവരങ്ങള്‍ സംസാരിച്ചിരുന്നോ എന്ന് പരിശോധിക്കുകയാണ്.

കേസിന് പിന്നില്‍ ഒരു മാഡം ഉണ്ട് എന്ന് തുടക്കം മുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നില്ല. മാഡം, വിഐപി എന്നിവരായിരുന്നു ദുരൂഹമായി കേസില്‍ പറഞ്ഞുകേട്ടിരുന്നത്. വിഐപി ആര് എന്നത് സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബോധ്യമായിരുന്നു.

അതേസമയം, ദിലീപിന്റെ ഫോണില്‍ നിന്ന് രേഖകള്‍ നശിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. സായ് ശങ്കര്‍ കൊച്ചിയില്‍ എത്തിയപ്പോഴുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ജനുവരി 30നാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയതെന്ന് പോലീസ് പറയുന്നു. തൊട്ടുമുമ്പുള്ള ദിവസം സായ് ശങ്കര്‍ കൊച്ചിയില്‍ എത്തി എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ജനുവരി 29ന് കൊച്ചിയില്‍ എത്തിയ സായ് ശങ്കര്‍ ആഡംബര ഹോട്ടലില്‍ മുറിയെടുത്തു. ജനുവരി 31വരെ ഈ ഹോട്ടലില്‍ താമസിച്ച രേഖകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. 12500 രൂപ ദിവസ വാടകയുള്ള മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നതത്രെ. ഉച്ചയൂണിന് 1700 രൂപയാണ് ചെലവാക്കിയത്. ഇയാളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയാണിപ്പോള്‍ പോലീസ്.

Latest News

കമ്മികടേയും മുസ്ലിം തീവ്രവാദികളുടെയും നോട്ടപ്പുള്ളി.ഷാജൻ സ്കറിയാക്ക് ലക്‌നോ കോടതിയുടെ വാറണ്ട് ! മറുനാടനെ വരിഞ്ഞുമുറുക്കി നിയമകുരുക്കും.എതിർ ശബ്ദങ്ങളെ നിശബ്ദരാക്കാൻ ഗുഡാലോചന.

ന്യുഡൽഹി: മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ...

More Articles Like This