വിഡി സതീശനെതിരെ ആഞ്ഞടിച്ച് മാണി സി കാപ്പൻ .ലക്ഷ്യം എൻ.സി.പിയിൽ തിരിച്ചെത്തുക

Must Read

കോട്ടയം :മാണി സി കാപ്പൻ വീണ്ടും തിരിച്ച് എന്സിപിയിൽ എത്താനുള്ള നീക്കം തുടങ്ങി.ഇനി കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന് ആയുസില്ല എന്ന തിരിച്ചറിവിൽ എത്രയും പെട്ടന്ന് തിരിച്ച് എന്സിപിയിൽ എത്തുക എന്ന ലക്‌ഷ്യം ആണ് മാണി സി കാപ്പന് മുന്നിൽ ഉള്ളത് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാവാറുമായി ഇപ്പോഴും നല്ല ബന്ധം നിലനിർത്തുന്ന കാപ്പൻ ആ നീക്കം ശക്തമാക്കി .അതിനായി യുഡിഎഫൈന് കോൺഗ്രസിന് എതിരെ അതിശക്തമായി പ്രതികരണവുമായി രംഗത്ത് എത്തി.മുന്നണിയില്‍ സംഘാടനം ഇല്ലെന്നും ആര്‍ക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യുഡിഎഫിലുള്ളതെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

മുന്നണിയില്‍ അസ്വസ്ഥതകളുണ്ട്. യുഡിഎഫ് പരിപാടികളൊന്നും എന്നെ അറിയിക്കുന്നില്ല. യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. ആര്‍ക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യുഡിഎഫില്‍. എന്നാല്‍ ഇടതുമുന്നണിയില്‍ ഇത്തരം പ്രതിസന്ധിയില്ല.

രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കേണ്ടത് താനാണെന്ന് വി.ഡി സതീശന്‍ പറയുന്നു. ഇത് സംഘാടനം ഇല്ലാത്തതിന്റെ പ്രശ്‌നമാണ്. ”-മാണി സി കാപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നും കാപ്പന്‍ പറഞ്ഞു. ”എല്‍ഡിഎഫിലേക്ക് തിരികെ പോകുന്ന കാര്യം ഉദിക്കുന്നില്ല. യുഡിഎഫ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം.”-മാണി സി കാപ്പന്‍ പറഞ്ഞു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This