നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് വേദിക. 2006 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2006 ൽ പുറത്തിറങ്ങിയ മദ്രാസി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.
മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പരസ്യങ്ങളിൽ അഭിനയിച്ചു കൊണ്ട് കരിയർ ആരംഭിച്ച താരം താമസിയാതെ സിനിമാ ലോകത്ത് ചുവട് വയ്ക്കുകയും ചെയ്തു. താരം പ്രശസ്ത തമിഴ് നടൻ സൂര്യയോടൊപ്പം ഒരു ബിസ്കറ്റ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
വളരെ പെട്ടെന്ന് തന്നെ താരം ഇതര ഭാഷകളിലും അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ വിജയദശമി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തെലുങ്കിൽ അരങ്ങേറിയത്. ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായി പുറത്തിറങ്ങിയ സംഗമയാണ് താരം അഭിനയിച്ച ആദ്യ കന്നഡ സിനിമ. ദിലീപ് നായകനായി അഭിനയിച്ച ശൃംഗാരവേലൻ ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ.
മലയാളികൾക്കിടയിലും താരത്തിൽ ഒരുപാട് ആരാധകരുണ്ട്. കസിൻസ്, റോമിയോ ആൻഡ് ജൂലിയറ്റ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. മലയാളികൾക്കിടയിൽ വളരെ കുറഞ്ഞ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്.
അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതു കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സാരിയുടുത്ത ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ പറയപ്പെടുന്നത്.
ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കിടിലൻ ഫോട്ടോയാണ് താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ബിക്കിനി അണിഞ്ഞ് ആണ് ഇപ്പോൾ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിങ്ക് ബിക്കിനിയിൽ അതീവ ഗ്ലാമറസ് ആയാണ് താരം ഇപ്പോൾ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി പെട്ടെന്ന് മീഡിയകളിൽ ഫോട്ടോകൾ തരംഗമായിട്ടുണ്ട്.