25 കോടി അനൂപിന്; ടിക്കറ്റ് എടുത്തത് സഹോദരിയില്‍ നിന്ന്.ലോട്ടറി എടുക്കാൻ 50 രൂപ കുറവുണ്ടായിരുന്നു, മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്

Must Read

തിരുവനന്തപുരം : ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെന്ന് ​ഭ​ഗവതി ഏജൻസി. ഒന്നാം സമ്മാനം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒന്നാം സമ്മാനം നേടിയ ശ്രീവഹാരം സ്വദേശി അനൂപ്. വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെ രാത്രിയിലാണ് ടിക്കറ്റ് എടുത്തത്. കുടുംബത്തോടൊപ്പമാണ് ലോട്ടറി ഏജൻസിയിലെത്തിയത്. ഭാര്യ ആറ് മാസം ഗർഭിണി കൂടിയാണ് എന്നതാണ് മറ്റൊരു സന്തോഷം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയ പഴവങ്ങാടി ഭഗവതി ഏജന്‍സിയിലെ ജീവനക്കാരിയാണ്. സഹോദരിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പ് നടന്നിന് ശേഷം ഭഗവതി ഏജന്‍സിയിലേക്ക് ഒരു യുവതി വിളിച്ചെന്നും തന്റെ സഹോദരനാണ് ബമ്പർ ലഭിച്ചതെന്നും പറഞ്ഞതായും ഏജൻസി ജീവനക്കാർ പറഞ്ഞു.

വീടിന് അടുത്ത് തന്നെയാണ് ലോട്ടറി ഏജൻസിയുള്ളത്. ഓട്ടോ ഡ്രൈവർ ആണ്, ഭാര്യ ആറ് മാസം ഗർഭിണിയാണ് കാശിന് അതിന്റെതായ ബുദ്ധിമുട്ടുകളുണ്ട്. ഒരുപാട് കടങ്ങൾ ഉണ്ട്. ഇന്നലെ രാത്രി 7.30 ക്കാണ് ലോട്ടറി എടുത്തത്. 50 രൂപ കുറവുണ്ടായിരുന്നു. മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്.ഭാര്യയാണ് ലോട്ടറി എടുക്കാൻ പറഞ്ഞതെന്നും അനൂപ് പറഞ്ഞു.

അനൂപ് ഭഗവതി ഏജൻസിയിലെത്തി. ഇയാൾ ലോട്ടറി ഏജന്റിന്റെ സഹോദരനാണ്. TJ 750605 എന്ന നമ്പറിനാണ് സമ്മാനം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.

രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്‍റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.

 

Latest News

മലപോലെ വന്ന കുഴൽനാടൻ സ്വാഹ!!മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍...

More Articles Like This