ദക്ഷിണേന്ത്യയിൽ പിടിച്ചുനിൽക്കാൻ ജീവന്മരണ പോരാട്ടവുമായി കോൺഗ്രസും ശിവകുമാറും.ഭരണം പിടിക്കാൻ മുന്നൊരുക്കങ്ങളുമായി ഹൈക്കമാണ്ടും ഡി കെ ശിവകുമാറും !

Must Read

ബെംഗളൂർ: കർണാടകയിൽ ഭരണം പിടിച്ചെടുക്കാൻ കരുക്കൾ നീക്കി കോൺഗ്രസ് .ഗ്രുപ്പിസം മുളയിലേ നുള്ളും .കഴിവുള്ളവർക്ക് മാത്രം സീറ്റ് .ബി ജെ പിക്ക് ഭരണമുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നിന്ന് ബിജെപിയെ പുറത്താക്കിയാൽ 2024 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ ബൂസ്റ്റാകുമെന്ന് നേതൃത്വം കണക്കാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വേറിയ തന്ത്രങ്ങളും പുതിയ പരീക്ഷണങ്ങളും കോൺഗ്രസ് സംസ്ഥാനത്ത് നടത്തുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഥാനാർത്ഥി നിർണയത്തിൽ അപ്രതീക്ഷിതമായ തീരുമാനങ്ങൾ അടക്കം ഉണ്ടാകുമെന്നാണ് ഡികെ ശിവകുമാർ വ്യക്തമാക്കുന്നത്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർക്കായിരിക്കും മുൻഗണനയെന്നും ശിവകുമാർ പറഞ്ഞു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട യോഗത്തിൽ ഡികെ ശിവകുമാറിന്റെ പ്രതികരണം. ‘ഇത്തവണ വിലപേശലിന് സാധ്യത ഇല്ല. സ്ഥാനാർത്ഥി നിർണയത്തിനായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കൊനുഗലുവിന്റെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ തന്നെ എ ഐ സി സി ചുമതലപ്പെടുത്തിയിട്ടുണ്ട്’, ശിവകുമാർ പറഞ്ഞു.

പുതിയ ടീമിനെ നിയോഗിച്ച കാര്യം രാഹുൽ ഗാന്ധിയാണ് തങ്ങളെ വിളിച്ച് അറിയിച്ചത്. സ്ഥാനാർത്ഥികളുടെ പ്രവർത്തനങ്ങൾ ടീം വിശകലനം ചെയ്യും. 600 പേര്‍ അടങ്ങുന്ന ടീമിനെയാണ് നിയോഗിച്ചത്. രണ്ടോ മൂന്നോ അംഗങ്ങൾ അടങ്ങുന്ന ടീമായിരിക്കും ഓരോ മണ്ഡലങ്ങളിലും പ്രവർത്തിക്കുക. ഓരോ സീറ്റും പ്രധാനമാണ്. തങ്ങളുടെ മണ്ഡലത്തിൽ ഞങ്ങളെ ആർക്കും ചയ്യാൻ സാധിക്കില്ലെന്ന ചിന്തയായിരിക്കും പലർക്കും. എന്നാൽ അതൊക്കെ വെറും തെറ്റിധാരണ മാത്രമാണ്’,ഡികെ ശിവകുമാർ പറഞ്ഞു.

ശക്തിപ്രകടനമെന്ന നിലയിൽ ഭാരത് ജോഡോ യാത്രയിൽ പരമാവധി നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ശിവകുമാർ നേതാക്കളോട് വ്യക്തമാക്കി. വിവാഹ ചടങ്ങുകളിലും റിബൺ മുറിക്കലിലും പങ്കെടുക്കുന്ന നേതാക്കളെയല്ല പാർട്ടിക്ക് ആവശ്യം. തിരഞ്ഞെടുപ്പിൽ വിജയിച്ചേ മതിയാകൂ. അതിനായി നമ്പറുകൾ വേണം. നേതാക്കൾ ബൂത്ത് തലത്തിൽ പോയി പ്രവർത്തിക്കണം, ശിവകുമാർ പറഞ്ഞു.

ഭാരത് ജോഡോ യാത്രയിൽ പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ പരിമിതിയുണ്ടെന്ന് പരാതിപ്പെട്ട നേതാവിനെ ഡികെ ശിവകുമാർ യോഗത്തിനിടെ പരസ്യമായി ശാസിച്ചു. ആർ വി ദേശ്പാണ്ഡെ എന്ന നേതാവിനെയാണ് അദ്ദേഹം വിമർശിച്ചത്. ദേശ്പാണ്ഡെയോട് പ്രവർത്തകരെ എത്തിക്കണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് തന്റെ മണ്ഡലം വളരെ ദൂരത്താണ് നേതാക്കളെ എത്തിക്കുക പ്രയാസമാണെന്നാണ്.

രാഹുൽ ഗാന്ധിയുടെ യാത്രയിൽ നേതാക്കൾ പങ്കെടുത്തില്ലെങ്കിൽ പിന്നെ ഏത് പരിപാടിയിലാണ് പ്രവർത്തകർ പങ്കെടുക്കുക? ഒരാളേയും വെറുതെ വിടാൻ ഞാൻ വെറുതെ വിടില്ല’- ശിവകുമാർ പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ദിവസവും 20,000 പേരെ അണിനിരത്താനാണ് സംസ്ഥാന കോൺഗ്രസ് ഘടകം പദ്ധതിയിടുന്നത്.സാംസ്കാരിക സംഘങ്ങളെയും പരിപാടിയുടെ ഭാഗമാക്കും.

കർണാടകത്തിൽ അധികാരത്തിലേക്ക് തിരച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. പതിവുകൾ പൊളിച്ച് അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ അപ്രതീക്ഷിത തീരുമാനങ്ങൾ ഉണ്ടായേക്കുമെന്ന സൂചനയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ നൽകുന്നത്. ഇത്തവണ വിലപേശൽ നടക്കില്ലെന്നാണ് ശിവകുമാർ നേതാക്കൾക്ക് നൽകുന്ന മുന്നറിയിപ്പ്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This