പ്രിയങ്കയുടെ നോമിനിയായി ശശി തരൂർ പ്രസിഡണ്ടാകും.സച്ചിൻ പൈലറ്റ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി.വൈസ് പ്രസിഡണ്ടായി അധികാരം പ്രിയങ്കയിൽ

Must Read

ന്യുഡൽഹി: അധികാരം സോണിയ കുടുംബത്തിൽ പ്രിയങ്കയിൽ തന്നെ നിലനിർത്തികൊണ്ട് കോൺഗ്രസ് സംഘ തിരഞ്ഞെടുപ്പ് പൂർത്തിയാകും.ശശി തരൂർ പ്രസിഡണ്ട് , പ്രിയങ്ക ഗാന്ധി ഏക വൈസ് പ്രസിഡണ്ട് -സച്ചിൻ പൈലറ്റ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്നിങ്ങനെ ഒരു ഫോർമുലയാണ് സോണിയയുടെ അടുത്ത നീക്കം.കോൺഗ്രസിനെ നയിക്കുന്നത് തരൂർ എങ്കിൽ ഒപ്പം പ്രിയങ്കയും സംഘടന സംവിധാനം നോക്കാൻ സച്ചിനും ഉണ്ടാകും എന്നതാണ് പുതിയ ഫോർമുല .അങ്ങനെ വന്നാൽ തെരഞ്ഞെടുപ്പില്ലാതെ എഐസിസിയിൽ അധ്യക്ഷനും ഉപാധ്യക്ഷനും ജന സെക്രട്ടറിയും ഉണ്ടാകും .തരൂർ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായി നിലകൊള്ളും .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കി നിർത്താനും പാർട്ടി പ്രസിഡന്റ് സ്ഥാനം തരൂരിനെ ഏല്പിച്ചാലും പാർട്ടി അധികാരവും കടിഞ്ഞാണും പ്രിയങ്കയിൽ നിലനിർത്താനുമുള്ള നീക്കമാണ് സോണിയ നടത്തുവാൻ പോകുന്നത്. പാർട്ടറിയുടെ പൂർണമായ നിയന്ത്രണം പ്രിയങ്ക ഗാന്ധിയിലേക്ക് എത്തുകയും തറോറിനെ മുന്നിൽ നിർത്തി പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുമാണ് നീക്കം .

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് എത്തിയിരിക്കയാണ് .ഹൈക്കമാന്റിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഗെലോട്ടിനെ തീരുമാനിച്ചത് പാർട്ടി അധികാരം സോണിയ കുടുംബത്തിൽ നിന്നും പുറത്ത് പോകാതിരിക്കാൻ ആയിരുന്നു .എന്നാൽ ഗെലോട്ട് കാലുവാരുകയായിരുന്നു .

ഗെലോട്ടിന് പകരം ആര് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുമെന്ന തര്‍ക്കം പ്രതിസന്ധിക്ക് വഴിവെച്ചത്. പുതിയ സാഹചര്യത്തില്‍ ഗെഹലോട്ടിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദത്തിലേക്ക് നെഹ്‌റു കുടുംബം പിന്തുണക്കാനിടയില്ല. ഈ സാഹചര്യത്തില്‍ മുകുള്‍ വാസ്‌നിക്, മല്ലീകാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകളും നേതൃത്വം പരിഗണിക്കുന്നുണ്ട്.

കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് വ്യക്തമാക്കി. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം നവരാത്രി ആശംസകള്‍ നേരാന്‍ വേണ്ടിയാണ് താന്‍ എത്തിയതെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കമല്‍ നാഥ് തന്റെ തീരുമാനം സോണിയ ഗാന്ധിയെ അറിയിച്ചെന്നാണ് സൂചന.രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശേക് ഗെഹ്‌ലോട്ടിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത സച്ചിന്‍ പൈലറ്റ് തള്ളി. പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കില്‍ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുതെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടെന്നായിരുന്നു വാര്‍ത്ത ഏജന്‍സിയായ എന്‍എഐ റിപ്പോര്‍ട്ട് ചെയ്തത്. ഇത് വാസ്തവ വിരുദ്ധമാമെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This