തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒളിവിൽപോയ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കായി തിരുവനന്തപുരം, എറണാകുളം ജില്ലകളിലും പുറത്തുമായി പൊലീസ് അന്വേഷണം ശക്തമാക്കി. എം.എൽ.എ ഹോസ്റ്റലിൽ ഒളിവിൽ കഴിയാൻ സാദ്ധ്യതയുണ്ടെന്ന സൂചനയെത്തുടർന്ന് അവിടേയും നിരീക്ഷണം നടത്തുന്നുണ്ട്. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഇന്നുതന്നെ അറസ്റ്റുചെയ്യാനും നീക്കമുണ്ട്.
എം.എൽ.എയുടെ ഓഫീസ് സ്റ്റാഫുകൾ ഉൾപ്പെടെയുള്ളവരുടെ ഫോണുകളും നിരീക്ഷണത്തിലാക്കി. എം.എൽ.എയുടെ ഫോൺ കാളുകൾ പരിശോധിക്കുന്നതിനും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നതിനും അനുമതിതേടി പൊലീസ് സ്പീക്കർക്ക് കത്ത് നൽകി.യുവതിയുടെ പരാതിയിൽ സാക്ഷികൂടിയായ പുരുഷസുഹൃത്തിനെ വാട്സാപ്പ് സന്ദേശത്തിലൂടെ കുന്നപ്പിള്ളി ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ആണ് ഹർജി പരിഗണിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ എംഎൽഎയുടെ അറസ്റ്റിലേക്ക് കടക്കാൻ ആണ് പോലീസ് തീരുമാനം. അതേസമയം ഇതുവരെ എംഎൽഎയെക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല. ഒളിവിൽ തുരുകയാണ്.
കോൺഗ്രസിനും ഇദ്ദേഹം എവിടെയാണ് എന്നതിനക്കുറിച്ച് അറിയില്ല. ബലാത്സംഗ കേസ് ചുമത്തി മൂന്നാം ദിനമാണ് എൽദോസിൻറെ മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുന്നത്. ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട് എന്നും. എംഎൽഎയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ നിലപാട് എടുക്കാൻ ആണ് സാധ്യത. കോടതി ജാമ്യാപേക്ഷ തള്ളുകയോ അറസ്റ്റ് തടയാതിരിക്കുകയോ ചെയ്താൽ എൽദോസിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളിലേക്ക് അന്വേഷണ സംഘം കടക്കും. അതിൻറെ മുന്നോടിയായി എംഎൽഎയുടെ ഒളിയിടം കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങി.
എൽദോസ് കുന്നപ്പിള്ളി തന്നെ ബലാത്സംഗം ചെയ്തുവെന്ന മൊഴിയിൽ യുവതി ഉറച്ചുനിന്നതോടെയാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗക്കേസ് ചുമത്തിയത്. ഇതിന് പിന്നിലെ എൽദോസ് കുന്നപ്പിള്ളി ഒളിവിൽ പോയി. സാമൂഹ്യമാധ്യമങ്ങളിൽ തന്റെ ഭാഗം ന്യായീകരിച്ച് എൽദോസ് പോസ്റ്റ് ഇട്ടിരുന്നു. പരാതിക്കിരിയുടെ സുഹൃത്തും കേസിലെ സാക്ഷിയുമായ ആൾക്ക് എൽദോസ് കുന്നപ്പിള്ളി അയച്ച വാട്സാപ്പ് മെസേജ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നൽകും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും’ എന്നാണ് എൽദോസ് കുന്നപ്പിള്ളി വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞത്.
എൽദോസ് കുന്നപ്പിള്ളിക്കെതിരെ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പുതിയ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എംഎൽഎയ്ക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. പരാതിക്കാരിയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷം ആയിരുന്നു കേസ്.
ജില്ലാ ക്രൈംബ്രാഞ്ചാണ് കൂടുതൽ വകുപ്പുകൾ ചേർത്ത് റിപ്പോർട്ട് നൽകിയത്. അധ്യാപിക കൂടിയായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും തട്ടിക്കൊണ്ടു പോയതിനും ആയിരുന്നു നേരത്തെ കേസെടുത്തിരുന്നത്. ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴിയിൽ എംഎൽഎ പരാതിക്കാരിയുടെ കഴുത്തിൽ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. തന്നെ ശാരീരികമായി പീഡിപ്പിച്ചു എന്നണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ നൽകിയ മൊഴിയിൽ പീഡനാരോപണം ഉന്നയിച്ചു
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ (ഒന്ന്) ഹാജരാക്കി പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴി പകർപ്പിനായി ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷയും നൽകി. ഏതാനും മാസങ്ങൾക്ക് മുമ്പ് എം.എൽ.എ പലസ്ഥലങ്ങളിൽവച്ച് തന്നെ പീഡിപ്പിച്ചതായി യുവതി ക്രൈംബ്രാഞ്ചിന് കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു. യുവതിയെ വ്യാഴാഴ്ച വൈദ്യപരിശോധനയ്ക്കും വിധേയയാക്കിയിരുന്നു.പരാതിക്കാരിയുടെ സുഹൃത്തിന് എൽദോസിന്റെ വാട്ട്സ് ആപ് ഭീഷണി
അതേസമയം എൽദോസ് കുന്നപ്പിള്ളി പരാതിക്കാരിയുടെ സുഹൃത്തും സാക്ഷിയുമായ പുരുഷ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതായി പരാതി.എം.എൽ.എ ഒളിവിൽ പോയതായി പൊലീസുൾപ്പെടെ വെളിപ്പെടുത്തുമ്പോഴാണ് സാക്ഷിയെ വാട്ട്സ്ആപ് വഴി ഭീഷണി.കഴിഞ്ഞ ദിവസം രാത്രി 2.10 ഓടെയാണ് സാക്ഷിയുടെ വാട്ട്സാപ്പിലേക്ക് എൽദോസിന്റെ സന്ദേശമെത്തിയത്.ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും ഞാൻ വിശ്വസിക്കുന്ന കർത്താവ് തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്.പണത്തിന് വേണ്ടിയുള്ള കൊതി തീരുമാമ്പോൾ സ്വയം ചിന്തിക്കുക.ഞാൻ അതിജീവിക്കും.കർത്താവ് എന്റെ കൂടെയുണ്ടാകും’എന്നിങ്ങനെയാണ് സന്ദേശത്തിൽ പറയുന്നത്.അതേസമയം മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്ന എൽദോസ് കുന്നപ്പിള്ളിക്ക് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച വാട്സാപ്പ് സന്ദേശം തിരിച്ചടിയായേക്കും. ഭീഷണി സന്ദേശം വൈറലായതിനുപിന്നാലെ സാക്ഷി ഇന്ന് പൊലീസിൽ പരാതി നൽകുമെന്നാണ് സൂചന.
അപമാനിച്ചതിനെതിരെ യുവതിയുടെ പരാതി..
എം.എൽ.എയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെ നവമാദ്ധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചതായി ആരോപിച്ച് യുവതി സൈബർ പൊലീസിൽ പരാതി നൽകി. പെരുമ്പാവൂർ സ്വദേശികളായ എൽദോസ് ചിറയ്ക്കൽ,ബിനോയി അരിയ്ക്കൽ എന്നിവർക്കെതിരെയാണ് തിരുവനന്തപുരം സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പേരും ഫോട്ടോയുമുൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതെന്ന കേസിൽ അന്വേഷണം ആരംഭിച്ചതായി സൈബർ പൊലീസ് അറിയിച്ചു.
എം.എൽ.എയുടെ പീഡനം,പരാതിക്കാരിക്ക് നീതി ഉറപ്പാക്കണം: സി.പി.എം ആവശ്യപ്പെട്ടു . അദ്ധ്യാപികയെ പീഡിപ്പിച്ചെന്ന കോൺഗ്രസ് എം.എൽ.എക്കെതിരെയുള്ള പരാതി ഗൗരവമേറിയതാണെന്നും ശരിയായ നിയമനടപടികളിലൂടെ പരാതിക്കാരിക്ക് നീതി ഉറപ്പാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്.ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.എം.എൽ.എ സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്തരം പരാതിക്ക് വിധേയമായാൽ അയാളെ ആ സ്ഥാനത്ത് ഇരുത്തണമോ എന്നത് കോൺഗ്രസിന്റെ ധാർമികതയുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും ഇത്തരത്തിലുള്ള വ്യക്തികൾ അധികാര സ്ഥാനത്ത് തുടരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു