സരിത എസ് നായരെ വധിക്കാന്‍ ശ്രമം !!ഭക്ഷണത്തില്‍ സ്ലോ പോയ്സണ്‍ കലര്‍ത്തി, രക്തത്തിലും മാരക രാസവസ്തുക്കള്‍

Must Read

തിരുവനന്തപുരം: സോളാർ കേസ് പ്രതിയായ സരിത എസ് നായരെ വധിക്കാൻ ശ്രമം.ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. ഭക്ഷണത്തിൽ രാസപദാർത്ഥം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നുവെന്നാണ് പോലീസ് കണ്ടെത്തലെന്ന് ഒരു ടിവി ചാനൽ വാർത്തയിൽ പറയുന്നു. തന്നെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി സരിത പോലീസിൽ പരാതി നൽകിയിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്നും അത് ഞരമ്പുകളേയും അവയവങ്ങളേയും ബാധിച്ചുവെന്നും കാണിച്ചായിരുന്നു സരിതയുടെ പരാതി. ഗുരുതര രോഗം പിടിപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയതായും സരിത വെളിപ്പെടുത്തിയിരുന്നു.

തനിക്ക് നേരെ വധശ്രമം ഉണ്ടായെന്ന് 2021 ലാണ് സരിത വെളിപ്പെടുത്തിയത്. നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയാണ് വിഷം ബാധിച്ചത്. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നല്‍കിയിരിക്കുന്നതെന്നും സരിത ആരോപിച്ചിരുന്നു.

കീമോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ എടുക്കുന്നുണ്ടെന്നും രോഗം പൂര്‍ണ്ണമായും ഭേദമായ ശേഷം വിഷം നല്‍കിയത് ആരെന്ന് വെളിപ്പെടുത്തുമെന്നുമായിരുന്നു സരിത പറഞ്ഞത്.

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This