മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് !!യുഡിഎഫ് ഇല്ലാതാകും

Must Read

മുസ്‍ലിം ലീഗ് ഇടതുമുന്നണിയിലേക്ക് ചേക്കേറുമെന്ന പ്രചാരണത്തിന് ശക്തി കൂടി .സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്റെ ഇന്നത്തെ പ്രസ്താവനയോടെ ഈ നീക്കത്തിന് ആക്കം കൂട്ടിയിരിക്കയാണ് .മുസ്ലിം ലീഗ് വർഗീയ കക്ഷി അല്ലെന്നാണ് സിപിഎം നേതാവിന്റെ പുതിയ വെളിപ്പെടുത്തൽ .ഇത് ലീഗിനെ ഇടതുപക്ഷത്ത് എത്തിക്കാനുള്ള നീക്കമാണെന്നാണ് പരക്കെ പറയുന്നത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്ന് പാർട്ടി പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പരാമര്‍ശം ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗിന് ആരുടെയും ക്ഷണം വേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. അത് ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല.

Latest News

അമേരിക്കയിൽ 3 ഇന്ത്യൻ വിദ്യാർഥികൾ കാർ അപകടത്തിൽ കൊല്ലപ്പെട്ടു !നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞാണ് അപകടം

ജോർജിയ: അമേരിക്കയിൽ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ കാർ അപകടത്തിൽ കൊല്ലപ്പെട്ടു . ജോർജിയയിൽ അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞിട്ടാണ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ...

More Articles Like This