വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം.അനുമതിയില്ലാതെ പുനര്‍ജനി’യ്ക്കായി വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണം.വിദേശയാത്രയ്ക്ക് പോകും മുമ്പേ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ട് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിനെ നിശ്ശബ്ദനാക്കാനുള്ള നീക്കമാണ് പിന്നിലെന്ന് ആരോപണം

Must Read

കൊച്ചി:പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പുനര്‍ജനി പദ്ധതിക്ക് വിദേശസഹായം സ്വീകരിച്ചു എന്ന പരാതിയിലാണ് നടപടി. പറവൂർ എംഎൽഎ എന്ന നിലയിൽ പ്രളയത്തിനുശേഷം നടപ്പിലാക്കിയ പുനർജനി പദ്ധതിയുടെ പേരിലാണ് അന്വേഷണം. അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നാണ് ആരോപണം. വിദേശത്തേയ്ക്ക് പോകുന്നതിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഉത്തരവ് ലഭിച്ചാൽ എറണാകുളം വിജിലൻസ് യൂണിറ്റിന് അന്വേഷണത്തിന് നിർദ്ദേശം നൽകും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രളയബാധിതർക്കെന്ന പേരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിദേശഫണ്ട് കടത്തി മുക്കിയെന്ന പരാതിയിൽ വിജിലൻസിന് നിർണായക തെളിവുകൾ ലഭിച്ചുവെന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ പദവി ദുരുപയോഗത്തിനുൾപ്പെടെ കേസെടുത്ത് വിശദാന്വേഷണത്തിന് വിജിലൻസ് അനുമതി തേടിയിരുന്നു. ഇതിനാണ് സർക്കാർ അനുമതി നൽകിയത്.

എഫ്‌സിആര്‍ഐ നിയമത്തിന്റെ ലംഘനം നടത്തിയോ എന്നാകും വിജിലന്‍സ് അന്വേഷിക്കുക. കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. അന്വേഷണം നടത്തുന്നതില്‍ നിയമോപദേശം ഉള്‍പ്പെടെ തേടിയ ശേഷമാണ് സര്‍ക്കാര്‍ നടപടി.

2018ലെ പ്രളയത്തിന് ശേഷം പുനര്‍ജനി പദ്ധതിയിലൂടെ പറവൂരില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പറവൂര്‍ എംഎല്‍എയായ വി ഡി സതീശന്‍ നടത്തിയിരുന്നു. ഈ പദ്ധതിയ്ക്ക് വേണ്ടി ചട്ടങ്ങള്‍ ലംഘിച്ച് വിദേശത്തുനിന്നും പണം സ്വീകരിച്ചെന്നാണ് പരാതി. വിദേശയാത്രയിലെ പണപ്പിരിവ്, വിദേശത്തുനിന്ന് പണം സ്വീകരിക്കല്‍ മുതലായവയാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍.

വി ഡി സതീശന്റെ വിദേശയാത്ര നിയമാനുസൃതമായിരുന്നോ എന്നും വിദേശയാത്രയില്‍ പണപ്പിരിവ് നടത്തിയിരുന്നോ എന്നും പണപ്പിരിവ് നടത്തിയെങ്കില്‍ അതിന്റെ വിനിയോഗം നിയമാനുസൃതമായിരുന്നോ മുതലായ കാര്യങ്ങളാണ് വിജിലന്‍സ് പ്രാഥമികമായി അന്വേഷിക്കുക. ഇതില്‍ സ്‌പെഷ്യല്‍ യൂണിറ്റ് രഹസ്യാന്വേഷണം ഉള്‍പ്പെടെ മുന്‍പ് നടത്തിയിരുന്നെങ്കിലും വിഷയത്തില്‍ നിയമോപദേശം തേടിയ ശേഷമാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സ്വന്തം മണ്ഡലമായ പറവൂരിൽ, 2018ലെ പ്രളയബാധിതർക്ക് വീട് നിർമ്മിക്കുന്ന പുനർജനി ഭവനപദ്ധതിയുടെ പേരിൽ വിദേശത്ത് വൻ പണപ്പിരിവ് നടത്തിയെന്നാണ് പരാതി. സിപിഎം നേരിട്ടാണ് ഈ വിഷയം ചർച്ചയാക്കിയത്. എന്നാൽ ആരോപണങ്ങൾ പല തവണ വിഡി സതീശൻ നിഷേധിച്ചതാണ്. കേന്ദ്ര സർക്കാരിനെ ഇടപെടുപ്പിക്കുന്ന ഇഡി അന്വേഷണമാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ ലേക കേരളാ സഭയുമായി ബന്ധപ്പെട്ട അമേരിക്കൻ പിരിവ് ചർച്ചകളിൽ എത്തുമ്പോഴാണ് പുതിയ നീക്കം.

വിദേശരാജ്യങ്ങളിൽനിന്ന് പണപ്പിരിവ് നടത്താൻ 2017-2020 കാലത്ത് സതീശന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ കേന്ദ്ര ഏജൻസികളും അന്വേഷിച്ചേക്കും. സിബിഐക്ക് ലഭിച്ച പരാതിയും വിവരങ്ങളും വിജിലൻസിന് കൈമാറിയിരുന്നു. സതീശന്റെ വിദേശത്തുള്ള ചില സുഹൃത്തുക്കളുടെ അക്കൗണ്ട് വഴി പണം കൈമാറിയെന്നാണ് ആരോപണം.

യുകെ, അയർലണ്ട് , ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് പണപ്പിരിവ് നടത്തിയെന്നതിന്റെ തെളിവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. വിദേശത്തുനിന്ന് പണം സ്വീകരിച്ചുവെന്ന് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ സമ്മതിച്ചിട്ടുമുണ്ട്. ബർമിങ്ഹാമിൽ പണം ആവശ്യപ്പെട്ട് പ്രസംഗിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ആരോപണം ഉയർന്നപ്പോൾ, പിരിച്ച തുകയെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തുമെന്ന് സതീശൻ പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നാണ് ആരോപണം.

യൂത്ത്‌കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി എസ് രാജേന്ദ്രപ്രസാദ്, കാതിക്കുടം ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ജയ്‌സൺ പാനികുളങ്ങര എന്നിവർ ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. അനധികൃതമായി വിദേശത്തുനിന്ന് കോടികൾ പിരിച്ചെങ്കിലും ഈ തുക ഉപയോഗിച്ച് വീടുകൾ നിർമ്മിച്ചില്ല. സന്നദ്ധസംഘടനകളും സ്വകാര്യവ്യക്തികളും സ്‌പോൺസർ ചെയ്ത തുക ഉപയോഗിച്ച് നിർമ്മിച്ച വീടുകൾക്ക് പുനർജനി എന്ന് പേര് നൽകുകയായിരുന്നു.

പണം മുടക്കിയ ലയൻസ് ക്ലബ് പുനർജനി ബോർഡ് വയ്ക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നുവെന്നും പരാതിക്കാർ പറയുന്നു. ഇതെല്ലാം ചർച്ചയാക്കി വിഡിയെ കുടുക്കാനാണ് നീക്കം. കെഫോണിലും എഐ ക്യാമറയിലും സർക്കാരിനെതിരെ നിരവധി തെളിവുകൾ പുറത്തു വിട്ടു. അതിശക്തമായി തന്നെ അത് പ്രതിപക്ഷം ഏറ്റെടുത്തു. ഇതിനിടെയാണ് പുതിയ നീക്കം.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This