കൊലക്കേസ് പ്രതി മലപ്പുറം ബസ് സ്റ്റാന്റില്‍ കൊല്ലപ്പെട്ട നിലയില്‍

Must Read

മലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരുക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ബസ്റ്റാന്റിലെത്തിയ യാത്രക്കാരാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അലഞ്ഞു തിരിയുന്ന ഇയാള്‍ ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ് കിടന്നുറങ്ങാറുള്ളത്. കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. സമീപത്ത് വലിയ ഒരു കല്ലുമുണ്ട്. 2016 ല്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇയാള്‍ നാട്ടുകാരുമായി തര്‍ക്കം സ്ഥിരമായിരുന്നുവെന്നാണ് വിവരം. മദ്യലഹരിയില്‍ ആയിരുന്നോ എന്നതിലും വ്യക്തതയില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This