യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

Must Read

കണ്ണൂര്‍: യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. പിണറായി പടന്നക്കരയില്‍ മേഘ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. മേഘയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിവാഹത്തിനു ശേഷം ഭര്‍ത്താവ് സച്ചിന്‍ മര്‍ദ്ദിക്കുന്നതു പതിവായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മേഘയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കതിരൂര്‍ പൊലീസില്‍ പരാതി നല്‍കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹം കഴിഞ്ഞ് രണ്ട് മാസമാകുമ്പോഴാണ് മേഘയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫിറ്റ്‌നസ് ട്രെയിനറായ കതിരൂര്‍ നാലാം മൈലിലെ സച്ചിനുമായിട്ടായിരുന്നു മേഘയുടെ വിവാഹം. കല്യാണത്തിനു ശേഷം മേഘ സച്ചിനില്‍നിന്ന് കടുത്ത പീഡനം നേരിട്ടതായാണ് കുടുംബത്തിന്റെ ആരോപണം. മേഘയെ സച്ചിന്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അമ്മ രാജവല്ലി പറഞ്ഞു.

കഴിഞ്ഞ എട്ടാം തീയതി സുഖമില്ലാത്തതിനെ തുടര്‍ന്ന് ഡോക്ടറെ കാണാനായി മേഘ പിണറായിലെ വീട്ടിലെത്തിയിരുന്നു. ശനിയാഴ്ചയാണ് തിരിച്ചുപോയത്. രാത്രി കണ്ണൂരിലെ സച്ചിന്റെ ബന്ധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങി വന്നതിനു പിന്നലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This