30 വര്‍ഷം മുമ്പ് ഇരട്ടക്കൊലപാതകം; മദ്യലഹരിയില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് പിടിയില്‍

Must Read

മുംബൈ: മദ്യപാനത്തിനിടെ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയ ആള്‍ പോലീസ് പിടിയിലായി.മുംബൈയിലെ വിഖ്രോലിയില്‍ സ്ഥിരതാമസമാക്കിയ അമിത് പവാര്‍ ആണ് പിടിയിലായത്. 1993ല്‍ മഹാരാഷ്ട്രയിലെ ലോനവാലയില്‍ കട നടത്തുകയായിരുന്നു അവിനാശ് പവാര്‍. സമീപത്ത് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളെയാണ് മോഷണത്തിനിടെ കൊന്നത്.കൃത്യം നടത്തിയ ഇയാള്‍ ഉടന്‍ ലോനവാല വിട്ട് മഹാരാഷ്ട്രയിലെ ഔറംഗാബാദിലേക്ക് എത്തി പിന്നെയും കുറെ സ്ഥലങ്ങള്‍ കറങ്ങിയാണ് മുംബൈയിലെ വിഖ്രോലിയില്‍ എത്തി സ്ഥിരതാമസമാക്കിയത്.അവിനാശ് പവാര്‍ എന്ന പേര് മാറ്റി അമിത് പവാര്‍ ആകുകയും ആധാര്‍ കാര്‍ഡ് സ്വന്തമാക്കുകയും, അവിടെ നിന്ന് ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ  വിവരം മദ്യപാനത്തിനിടെ ഒരു വീരകൃത്യമെന്ന നിലയില്‍ അവിനാശ് സുഹൃത്തുക്കളോട് വിശദീകരിച്ചു. എന്നാല്‍ സുഹൃത്തുക്കളിലൊരാള്‍ ഇക്കാര്യം മുംബൈ ക്രൈംബ്രാഞ്ച് സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടറും എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റുമായ ദയ നായക്കിനെ അറിയിക്കുകയായിരുന്നു . പിന്നാലെ അവിനാശ് അറസ്റ്റിലുമായി.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This