23 കാരിയെ ഭര്‍ത്താവും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്നു ബലാത്സംഗം ചെയ്തു; പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

Must Read

പുണെച 23കാരിയായ യുവതിയെ ഭര്‍ത്താവും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്നു ബലാത്സംഗം ചെയ്ത കേസില്‍ പുണെ പൊലീസ് അന്വേഷണം ആരംഭിച്ചു. 2020 മുതല്‍ 2021 വരെയായിരുന്നു പീഡനം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പുണെയിലെ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017ലായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്നു രണ്ടു വര്‍ഷത്തിനുശേഷം യുവതി തിരികെ വീട്ടിലേക്കു പോന്നു. എന്നാല്‍ 2020 ഫെബ്രുവരിയില്‍ ഭര്‍ത്താവ് ഇവിടെയെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. പിന്നീട് അഞ്ചു സുഹൃത്തുക്കളുമായി ചേര്‍ന്നു ഭര്‍ത്താവ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളില്‍വച്ച് പീഡനം തുടര്‍ന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This