മണിചെയിൻ പോലെ കെട്ടിപ്പൊക്കുന്ന ഫ്രാൻഞ്ചൈസി സ്ഥാപനങ്ങൾ!…കെയറർ ജോലി ചെയ്തുണ്ടാക്കുന്ന പണം അടിച്ചുമാറ്റുന്ന വിരുതന്മാർ !അഞ്ചും ആറും ഷെയർഹോൾഡർമാർ തമ്മിൽ തല്ലിപ്പിരിയുന്നു! മലയാളികളെ പറ്റിക്കാൻ ഗൾഫിലെ വലിയ മുതലാളിയും എത്തുന്നു !കുടുങ്ങരുതേ, ഇത് തട്ടിപ്പാണ്. മണി ചെയിൻ മാതൃകയിൽ വൻ ചതി..ഫ്രാൻഞ്ചൈസി തട്ടിപ്പിൽ രണ്ടും മൂന്നും ലക്ഷം യൂറോ പോയി വിലപിക്കുന്നവരുടെ വിലാപം !

Must Read

ഡബ്ലിൻ :ഫ്രാൻഞ്ചൈസി ബിസിനസ് തട്ടിപ്പിൽ പെട്ട് നാട്ടിലെ കിടപ്പാടവും ഭാര്യമാരുടെ കെട്ടുതാലിയും വരെ പോയവരുടെ ഞെട്ടിക്കുന്ന വാർത്തകളാണ് അയർലണ്ടിൽ നിന്നും പുറത്ത് വരുന്നത് .1995-96 കാലഘട്ടത്തിൽ കേരളത്തെ ഞെട്ടിച്ച വിവാദമായ ആട്,തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസുകൾ പോലെ കുടിയേറ്റ രാജ്യമായ അയർലന്റിലും സമാനമായ തട്ടിപ്പുകൾ കൂടുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് ആയിരുന്നെങ്കിൽ അയർലണ്ടിൽ ഇതിനെ മഹനീയമാക്കി ‘ഫ്രാഞ്ചയ്‌സി എന്ന ഓമന ബിസിനസ് പേരാക്കി മാറ്റിയിരിക്കയാണ്..ഇതിലൂടെ ലക്ഷക്കണക്കിന് യൂറോയുടെ സാമ്പത്തിക ക്രമക്കേടുകളാണ് തട്ടിപ്പുകാർ നടത്തുന്നത് .ഒരുകാലത്ത് ഗൾഫ് രാജ്യങ്ങളിൽ വിലസി യുകെയിൽ ഫ്രാഞ്ചൈസി ഉള്ള വിവാദ വ്യവസായിയും കേരളത്തിലെ ഇടതു പക്ഷ സഹചാരിയും പ്രമുഖ ചാനൽ മേധാവിവുമായ ആളെ കുടുക്കാൻ ശ്രമിച്ച തട്ടിപ്പ് ബിസിനസുകാരന്റെ കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കവും അയർലണ്ടിൽ നടക്കുന്നുണ്ട് .ലോകം ഹിറ്റ് ലിസ്റ്റിൽ പെടുത്തിയ ചില തീവ്രവാദ സംഘടനകളുടെ പണമിടപാടും ഫ്രാൻഞ്ചൈസി ബിസിനസും നേഴ്‌സിങ് റിക്രൂട്ട്മെന്റുകളും ഇതേ ഫ്രാൻഞ്ചൈസി തട്ടിപ്പുകാർ നടത്തുന്നുണ്ട് എന്നാണു പുറത്ത് വരുന്ന സൂചനകൾ.

വിജയകരമായ ബിസിനസുകൾ -കച്ചവട സ്ഥാപനങ്ങൾ എന്നിവരുടെ പേരുകൾ എടുത്തുകാട്ടി ലക്ഷങ്ങൾ ലാഭകരം എന്ന മോഹന വാഗ്നാനങ്ങൾ കൊടുത്തതാണ് പെട്ടിക്കടകൾ പോലെ അയർലന്റിലെ ഓരോ മുക്കിലും മൂലയിലും ഇന്ത്യൻ -ഏഷ്യൻ ഷോപ്പുകൾ ഉയരുന്നത് .ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം യൂറോ വരെ മുടക്കി ജീവിതം ആത്മഹത്യയുടെ മുനപ്പിൽ എത്തി നിൽക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ് .

ഇരുപത്തി അയ്യായിരം ,50,000 ,ഒരുലക്ഷം , ഒന്നരലക്ഷം തുടങ്ങിയ തുകകളിൽ അഞ്ചും ആറും ഷെയറുകാരെ സംഘടിപ്പിച്ചാണ് ഓരോ സ്ഥലത്തും ഫ്രാൻഞ്ചൈസികൾ ഓപ്പൺ ചെയ്യുന്നത്. ഇട്ടുകൊടുക്കുന്ന മുതലാളിക്ക് മൂന്നു ലക്ഷം മുതൽ മുകളിലേക്ക് കിട്ടുമ്പോൾ മുടക്കുമുതൽ വെറും അമ്പതുമുതൽ ഒരുലക്ഷം വരെ മാത്രം. ചിട്ടി പിടിച്ചും ലോണെടുത്തും ഷെയർ കൂടി ബിസിനസിൽ പണം ഇറക്കുന്നവർ ഒടുവിൽ ചതി തിരിച്ചറിഞ്ഞിട്ട് കച്ചവടം ഇട്ടിട്ടു പോയാൽ ഭീക്ഷണിയും വെല്ലുവിളികളും വരെ ഉണ്ടാകുന്നു.

ഒരുപാട് പേർ ഇത്തരംഫ്രാൻഞ്ചൈസി തട്ടിപ്പുകാരുടെ വലയിൽ വീണു കിടക്കുകയാണ് .പുറത്ത് പറയാനാകാതെ നെഞ്ചു പൊട്ടി ജീവിക്കുന്നവരുടെ വിലാപം -അവരുടെ മക്കളുടെ ഭാര്യമാരുടെ കണ്ണീരിൽ ഇത്തരം തട്ടിപ്പുകാർ ഒരിക്കൽ വെന്തു വെണ്ണീറിലാക്കും എന്നുറപ്പാണ് .എന്നാൽ അപ്പോഴെക്കുംഎത്ര പേരുടെ ജീവിതം നഷ്ടമാകും എന്നത് കണ്ടറിയണം.

അയർലന്റിലെ ഏഷ്യൻ ,ഇന്ത്യൻ ഷോപ്പുകളുടെ ഫ്രാൻഞ്ചൈസികൾക്ക് പുറമെ ഗൾഫിൽ നിന്നും വലിയ മുതലാളിയും കച്ചവട സ്ഥാപങ്ങൾ ഏറ്റെടുക്കാൻ അയർലണ്ടിലേക്ക് എത്തുകയാണ് എന്ന വാർത്തകളും പുറത്ത് വന്നു .മലയാളിയായ കച്ചവട ഭീമൻ ഇവിടുത്തെ സാധ്യതകൾ മനസിലാക്കി ഇവിടെ എൻട്രിക്കായി ഇത്തരം ഏഷ്യൻ ഷോപ്പുകൾ വിലക്ക് വാങ്ങാനായി എത്തുന്നു .അതിനായുള്ള സാധ്യത പഠനങ്ങൾ തുടങ്ങി കഴിഞ്ഞു . നാട്ടിൽ നല്ല അടികിട്ടിയിരിക്കുന്നവർക്ക് വീണ്ടും പുറത്തുനിന്നുള്ളവരുടെ പ്രഹരവും ഏൽക്കാൻ കഴിയുമോ ?

ഇതിനിടെ ഒരു നയതന്ത്ര ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പെട്ട ഒരു ഐറീഷ് മലയാളിയുമൊത്ത് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് നേഴ്‌സിങ് ഹോമുകളിൽ പണം ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട് എന്നും വാർത്തകൾ ഉയരുന്നുണ്ട്.പണമുണ്ടാക്കുവാനായി ചിലർ ഒരുക്കുന്നത് പലതരത്തിലുള്ള ചതിക്കുഴികളാണ്.  ഇത്തരം ചതിക്കുഴിയിൽ വീണു ജീവിതം നശിപ്പിക്കാതിരിക്കാൻ ജാഗ്രത ഉണ്ടാകണം. ജീവിതം ചോദ്യ ചിഹ്നമായി നിൽക്കുന്നവരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ചിലരുടെ പൊയ്‌മുഖങ്ങൾ അഴിച്ചുകാട്ടുമോ ? ചെയ്ത് പാപങ്ങൾക്ക് സ്പോൺസർഷിപ്പുകളിൽ കുമ്പസാരിച്ച് പാപക്കറ കഴുകിയാലും ചെയ്യാൻ പോകുന്ന പാപങ്ങൾ എങ്ങനെ കഴുകിക്കളയും ?

 ചതിക്കുഴികൾ -തുടരും

Latest News

കെ സുധാകരന്റെ കാലാവധി അവസാനിക്കുന്നു മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡന്റെ സ്ഥാനത്തേക്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റെ കെ സുധാകരന്റെ കാലാവധി മൂന്ന് വർഷം പൂർത്തീകരിക്കുമ്പോൾ പുനസംഘടന സംബന്ധിച്ച കോൺഗ്രസ് പാർട്ടിയിൽ ചർച്ച സജീവമായി. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആരാവും...

More Articles Like This