ഹൈബിയുടേത് കോണ്‍ഗ്രസ് നിലപാടല്ല; ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്; വി ഡി സതീശന്‍

Must Read

തിരുവനന്തപുരം: കേരളത്തില്‍ തലസ്ഥാനം കൊച്ചി ആക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാത്തതില്‍ ഹൈബിയെ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ഹൈബിയുടേത് കോണ്‍ഗ്രസ് നിലപാടല്ല. ഇനി ഹൈബി അതുമായി മുന്നോട്ടുപോകില്ല. ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചയും ഇവിടെ അവസാനിപ്പിക്കുന്നു. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെയാണ് നല്ലത്. കൊച്ചിയില്‍ അതിനു തക്ക സൗകര്യങ്ങളില്ലെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിയോട് ആലോചിക്കാതെ ഹൈബി ഈഡന്‍ തലസ്ഥാനം മാറ്റണമെന്ന സ്വകാര്യ ബില്‍ അവതരിപ്പിച്ചത് ശരിയായ നിലപാടല്ലെന്ന് കെ മുരളീധരനും പറഞ്ഞു. തലസ്ഥാനം തിരുവനന്തപുരത്തു നിന്ന് മാറ്റുന്ന പ്രശ്‌നമില്ല. ഹൈബി എന്തുകൊണ്ട് ഇങ്ങനെ നിലപാട് സ്വീകരിച്ചെന്ന് അറിയില്ലെന്നും കോണ്‍ഗ്രസിന് അങ്ങനെയൊരു നിലപാടില്ലെന്നും മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു.

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This