കുടുംബ പ്രശ്‌നം; ദമ്പതികള്‍ പുഴയില്‍ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി; ഭര്‍ത്താവിനായി തിരച്ചില്‍; സംഭവം കോഴിക്കോട്

Must Read

കോഴിക്കോട്: ആറു മാസം മുമ്പ് വിവാഹിതരായ ദമ്പതികള്‍ ഫറോക്ക് പാലത്തില്‍നിന്നു പുഴയില്‍ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്‍, വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. വര്‍ഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജിതിനായി തിരച്ചില്‍ തുടരുകയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവരും പാലത്തില്‍നിന്ന് ചാടുന്നത് അതിലെ വന്ന ലോറി ഡ്രൈവര്‍ കണ്ടിരുന്നു. വാഹനം നിര്‍ത്തി ഇദ്ദേഹം ഇട്ടുകൊടുത്ത കയറില്‍ പിടിച്ചാണ് വര്‍ഷ രക്ഷപെട്ടത്. പാലത്തിന്റെ തൂണിനു സമീപം കയറില്‍ പിടിച്ചു കിടന്ന വര്‍ഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചത്. വര്‍ഷയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. അതേസമയം ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിന് കയറില്‍ പിടിക്കാനായില്ല. എല്ലാവരും നോക്കിനില്‍ക്കെ ജിതിന്‍ മുങ്ങിത്താഴുകയായിരുന്നു.

കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കള്‍ അറിയിച്ചതായി ഫറോക്ക് എസിപി പറഞ്ഞു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This