16കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കായലില്‍ തള്ളി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

Must Read

അസമിലെ ഗുവാഹത്തിയില്‍ സോനാപൂരില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ തിങ്കളാഴ്ച ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ മൊബൈല്‍ ഷോപ്പിലേക്ക് പോയതായിരുന്നു എട്ടാം ക്ലാസ് വിദ്യാര്‍ഥിനി. പിന്നീട് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച സോനാപൂരിലെ ദിഗാരു നദിയില്‍ നിന്ന് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി.

തുടരന്വേഷണത്തില്‍ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This