പബ്ജി കളിക്കിടെ പ്രണയം; കാമുകനെ തേടി നാലു കുട്ടികളുമായി പാകിസ്ഥാനി യുവതി ഇന്ത്യയിലെത്തി; പോലീസ് പിടിയില്‍

Must Read

ഓണ്‍ലൈനായി പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി പാകിസ്ഥാനി യുവതി ഇന്ത്യയിലെത്തി. സീമാ ഗുലാം ഹൈദര്‍ എന്ന പാകിസ്ഥാനി യുവതിയാണ് നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണിവര്‍ സച്ചിനെതേടി വന്നത്. നേപ്പാള്‍ വഴിയാണ് കഴിഞ്ഞ മാസം അനധികൃതമായി യുവതിയും കുഞ്ഞുങ്ങളും ഇന്ത്യയിലെത്തിയത്. പബ്ജി കളിക്കിടെയുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. എന്നാല്‍ ഇന്ത്യയില്‍ പാലിക്കേണ്ട യാത്രാ നിബന്ധനകള്‍ ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെയാണ് മെയ്മാസം നോയിഡയിലെത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സച്ചിന്‍ കാമുകിയെയും കുട്ടികളെയും വാടക വീട്ടില്‍ താമസിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ ഗ്രേറ്റര്‍ നോയിഡയില്‍ പാകിസ്ഥാന്‍ യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കല്‍ പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങളുടെ ചുരുളഴിയുന്നത്.

യുവതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടാകുമെന്ന് അറിഞ്ഞ സച്ചിന്‍ അവളെയും അവളുടെ നാല് കുട്ടികളെയും കൊണ്ട് സ്ഥലം വിട്ടു. എന്നാല്‍, ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ ഉടമ ബ്രിജേഷ് മേയില്‍ വീട് വാടകയ്ക്കെടുത്തതായി പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണിരുവരും പിടിയിലാകുന്നത്.

 

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This